Music

തണ്ണീര്‍മത്തനൊപ്പം പാട്ടും സൂപ്പര്‍ഹിറ്റിലേക്ക്, അരക്കോടി കടന്ന് ജാതിക്കാത്തോട്ടം

THE CUE

ജാതിക്കാത്തോട്ടം എന്ന പാട്ടായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലേക്ക് പ്രേക്ഷകരെ ആനയിച്ചത്. ജൂലൈ പതിമൂന്നിന് പുറത്തുവന്ന പാട്ട് 17 ദിവസം കൊണ്ട് അരക്കോടി കാഴ്ച സ്വന്തമാക്കിയിരിക്കുകയാണ് യൂട്യൂബില്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മികച്ച കളക്ഷനുമായി തിയറ്ററുകളില്‍ മുന്നേറുമ്പോഴാണ് ജാത്തിക്കാത്തോട്ടം യൂട്യൂബില്‍ ആളെക്കൂട്ടി ഹിറ്റ് ചാര്‍ട്ടില്‍ പകരക്കാരില്ലാതെ മുന്നേറിയിരിക്കുന്നത്.

ഗിരിഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വരാ രാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേര്‍ന്നാണ് തിരക്കഥ. പ്ലാന്‍ ജെ സ്്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

നവാഗതനായ സുഹൈല്‍ കോയയുടെ രചനയില്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് പാട്ടിന് ഈണമൊരുക്കിയത്. പ്രോഗ്രാം ചെയ്തതും മിക്‌സിംഗും നിര്‍വഹിച്ചതും ജസ്റ്റിന്‍ ആണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിന് ശേഷം ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ ഈണത്തില്‍ പുറത്തുവന്ന ഹിറ്റ് ഗാനവുമാണ് ജാതിക്കാത്തോട്ടം. ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിബാലും, സൗമ്യാ രാധാകൃഷ്ണനുമാണ് ഗായകര്‍. സിനിമയിലെ രണ്ടാമത്തെ ഗാനമായ ശ്യാമവര്‍ണ്ണരൂപിണിയും ഹിറ്റ് ചാര്‍ട്ടിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT