ഫ്രീക്ക് പാട്ടുകളില്‍ പെടുമോയെന്ന് പേടി ; ‘ജാതിക്കാ തോട്ടം’ ഒഴിവാക്കിയേനെയെന്ന് ഗാനരചയിതാവ്‌ 

ഫ്രീക്ക് പാട്ടുകളില്‍ പെടുമോയെന്ന് പേടി ; ‘ജാതിക്കാ തോട്ടം’ ഒഴിവാക്കിയേനെയെന്ന് ഗാനരചയിതാവ്‌ 

‘ഒരു ജാതിക്കാ തോട്ടത്തിലാണ് പ്രണയത്തിലായിക്കഴിയുമ്പോള്‍ ഈ കുട്ടികള്‍ പോയിരിക്കുന്നത്’ എന്നായിരുന്നു ഗിരീഷ് എഡി എന്ന സംവിധായകന്‍ സുഹൈല്‍ കോയ എന്ന ഗാനരചയിതാവിനോട് പാട്ടെഴുതുന്നതിന് മുന്‍പ് സിറ്റുവേഷനെക്കുറിച്ച് പറഞ്ഞിരുന്നത്. പ്ലസ് ടു കുട്ടികളായത് കൊണ്ട് തന്നെ വലിയ ഉപമകളും കടുകട്ടി വാക്കുകളും വേണ്ട എന്ന് തീരുമാനിച്ച് സുഹൈല്‍ ലളിതമായി ഒരു പാട്ടെഴുതി. അത് സംഗീതസംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസിനും ഇഷ്ടപ്പെട്ടു. അങ്ങനെയായിരുന്നു ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളി’ലെ ഗാനം പിറന്നത്. പാട്ടിനെക്കുറിച്ചും സിനിമയിലേക്കെത്തിയതിനെക്കുറിച്ചും സുഹൈല്‍ കോയ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

മോസയിലെ കുതിരമീനുകളിലെ ആദ്യ ഗാനം...

ഉറുദു കവിതയോട് താത്പര്യമുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ എംബിഎ പഠിക്കുന്ന സമയത്തും പിന്നീട് ജോലി ചെയ്യുമ്പോഴും അതിനോട് താത്പര്യമുള്ള സുഹൃത്തുക്കളുമുണ്ടായിരുന്നു, ആ ഇഷ്ടം കൊണ്ട് ഗസലുകളെക്കുറിച്ചും ഉറുദു ഭാഷയും പഠിക്കാനായി രണ്ട് വര്‍ഷത്തോളം ഡല്‍ഹിയില്‍ പോയി, അവിടെ വച്ചാണ് ‘മോസയിലെ കുതിരമീനുകള്‍’ എന്ന ചിത്രത്തിന് വേണ്ടി ഒരു ഉറുദു-മലയാളം മിക്‌സ് പാട്ട് എഴുതാന്‍ അവസരം കിട്ടുന്നത്.പ്രശാന്ത് പിള്ളയായിരുന്നു സംഗീതം. പക്ഷേ അത് കഴിഞ്ഞ് അവസരം ഒന്നും വന്നില്ല, അപ്പോള്‍ വീണ്ടും തിരിച്ചു പോയി.

ഫ്രീക്ക് പാട്ടുകളില്‍ പെടുമോയെന്ന് പേടി ; ‘ജാതിക്കാ തോട്ടം’ ഒഴിവാക്കിയേനെയെന്ന് ഗാനരചയിതാവ്‌ 
‘വാര്‍ക്കപ്പണിക്കാരനാകാന്‍ നോക്കിപ്പഠിക്കേണ്ടി വന്നിട്ടില്ല, അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്’; സുധി കോപ്പ അഭിമുഖം

തിരിച്ചുവരവ്...

സാജിദ് യാഹിയയുടെ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് വേണ്ടി 'ഞാന്‍ ആരാ' എന്ന പാട്ട് എഴുതിയിരുന്നു. സാജിദ് യാഹിയ അടുത്ത സുഹൃത്താണ്, പുള്ളിക്കാരന് എന്റെ ടേസ്റ്റ് ഒക്കെ അറിയാം, അങ്ങനെ പറഞ്ഞിട്ടാണ് എഴുതുന്നത്. ആ പാട്ട് എഴുതിക്കഴിയുമ്പോള്‍ സാജിദാണ് എഴുതാന്‍ പറ്റുമെന്നും ഒന്നു കൂടി ട്രൈ ചെയ്യാനും പറഞ്ഞത്. സാജിദിന്റെ പുതിയ ചിത്രമായ ഖല്‍ബിന് വേണ്ടിയും പാട്ടെഴുതുന്നുണ്ട്. അതിന്റെ നിര്‍മാതാക്കള്‍ ജോമോന്‍ ടി ജോണും, ഷെമീര്‍ മുഹമ്മദും ഷെബിന്‍ ബക്കറും തന്നെയാണ്, അവരാണ് പുതിയൊരു ചിത്രമുണ്ടെന്ന് പറയുന്നത്. ഗിരീഷിന്റെ ഷോര്‍ട്ട് ഫിലിംസ് ഒക്കെ കണ്ടിട്ടുണ്ട്, അത് ഇഷ്ടമായിരുന്നു, അതുപോലെ തന്നെ ജസ്റ്റിന്റെ ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ എന്ന ചിത്രത്തിലെ പാട്ടുകളും ഇഷ്ടമായിരുന്നു.

സിമ്പിളായ ജാതിക്കാ തോട്ടം...

പാട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ വ്യത്യാസം ഫീല്‍ ചെയ്തിരുന്നു,കുട്ടികള്‍ പ്രണയത്തിലായിക്കഴിഞ്ഞ് എപ്പോഴും പോയിരിക്കുന്ന സ്ഥലം ഒരു ജാതിക്കാ തോട്ടമാണെന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. പിന്നെ പ്ലസ്ടു കുട്ടികളായത് കൊണ്ട് വലിയ വാക്കുകള്‍ പ്രയോഗിക്കാതെ ഉപമകളില്ലാതെ നേരിട്ട് പറഞ്ഞു പോകുന്നതായിരിക്കും നല്ലതെന്ന് തോന്നി, ആ സമയത്ത് നമ്മളൊക്കെ കണ്ടിട്ടുള്ള നോട്ടവും കാര്യങ്ങളുമൊക്കെ സിമ്പിളായി പറയാമെന്ന് തീരുമാനിച്ചു. ജസ്റ്റിനും അങ്ങനെ നോക്കാമെന്ന് പറഞ്ഞു,പിന്നെ സംവിധായകന്‍ ഗിരീഷും കൂട്ടുകാരുമെല്ലാം അങ്കമാലി ഭാഗത്തുള്ള ആളുകളായത് കൊണ്ട് തന്നെ അവര്‍ സംസാരിക്കുന്ന രീതി തന്നെ പാട്ടില്‍ ഉപയോഗിക്കുകയായിരുന്നു.

 സുഹൈല്‍ ജസ്റ്റിന്‍ വര്‍ഗീസിനൊപ്പം 
സുഹൈല്‍ ജസ്റ്റിന്‍ വര്‍ഗീസിനൊപ്പം 
ഫ്രീക്ക് പാട്ടുകളില്‍ പെടുമോയെന്ന് പേടി ; ‘ജാതിക്കാ തോട്ടം’ ഒഴിവാക്കിയേനെയെന്ന് ഗാനരചയിതാവ്‌ 
‘ടാ അവള് യെസ് പറഞ്ഞടാ’; ഇനി ഫ്രാങ്കിയുടെ പ്രണയ ദിനങ്ങള്‍

ഫ്രീക്ക് പാട്ടുകള്‍ക്കിടയില്‍ പെട്ട് പോകുമെന്ന് പേടിയുണ്ടായിരുന്നു..

പക്ഷേ, ‘ഈ ജാതി നോട്ട’മെന്നൊക്കെ പറഞ്ഞപ്പോ ഫ്രീക്ക് പാട്ടുകളുടെ കൂട്ടത്തില്‍ പെട്ടു പോകുമോ എന്നൊരു പേടി ഗിരീഷിനുണ്ടായിരുന്നു, ഈ ഒരു ലെവലില്‍ വേണ്ട എന്ന് ഗിരീഷ് പറയുകയും ചെയ്തു. എങ്കില്‍ വേറെ എഴുതാമെന്ന് തീരുമാനിച്ചിരിക്കവെയാണ് ജസ്റ്റിന്‍ വിളിച്ചിട്ട് ഇത് ഇഷ്ടമായി ഒന്ന് ട്യൂണ്‍ ചെയ്തിട്ട് നോക്കാമെന്ന് പറഞ്ഞത്. ട്യൂണ്‍ ചെയ്ത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടായി പാട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു.

കമന്റുകള്‍ വായിക്കാന്‍ പേടി...

പാട്ടില്‍ ഒരു വ്യത്യാസമുള്ളത് കൊണ്ട് യുവാക്കള്‍ക്ക് ഇഷ്ടപ്പെടും എന്നു കരുതിയിരുന്നു, പക്ഷേ മറ്റുള്ളവര്‍ എങ്ങനെ എടുക്കമെന്നായിരുന്നു പേടി, അതുകൊണ്ട് തന്നെ കമന്റുകള്‍ ഒന്നും വായിച്ചിരുന്നില്ല, പിന്നെ എല്ലാവരും നല്ലത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്. ശരിക്കും ജോമോന്റെ ക്യാമറയും തോമസ് മാത്യുവിന്റെയും അനശ്വരയുടെയും നല്ല അഭിനയവുമെല്ലാം ചേര്‍ന്ന് വന്നപ്പോഴാണ് മൊത്തത്തില്‍ കലങ്ങിയത്,

ജസ്റ്റിന്‍ പുതുമ നിര്‍ബന്ധമുള്ളയാള്‍...

ജസ്റ്റിന്‍ പുതുമ കൊണ്ടു വരണമെന്ന് നിര്‍ബന്ധമുള്ള ആളാണ്, എഴുതുമ്പോള്‍ പഴയ ക്ലീഷേ സാധനങ്ങള്‍ ഒന്നും വേണ്ട, വേറെ എന്തെങ്കിലും എഴുത് എന്നൊക്കെ പറയും. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ‘ജാതിക്കാ തോട്ടം’ ആലപിച്ചിരിക്കുന്നത്‌. ഇനി മൂന്ന് പാട്ടുകള്‍ കൂടി ചിത്രത്തിലുണ്ട്, അതില്‍ ഒരെണ്ണം വിദ്യാധരന്‍ മാസ്റ്ററാണ് പാടിയിരിക്കുന്ന്. മറ്റൊന്ന് വിനീത് ശ്രീനിവാസനും. അത് ചിലപ്പോള്‍ റിലീസിന് മുന്‍പ് തന്നെ പുറത്ത് വിട്ടേക്കും, ഈ പാട്ട് ഹിറ്റായത് കൊണ്ട് ഇനി ഇതിന്റെ അത്രയും വന്നില്ല അത് എന്ന് പറയുമോ എന്നുള്ള പേടിയുണ്ട്.

സാജിദ് യാഹിയയുടെ പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നതും സുഹൈല്‍ കോയയാണ്. ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ഗാനം ഹിറ്റായതോടെ വീണ്ടും സിനിമാ സ്വ്പനങ്ങളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സുഹൈല്‍ പറഞ്ഞു.

logo
The Cue
www.thecue.in