ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്

ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്

ജോമോന്‍ ടി ജോണ്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഡിഷന്‍ അങ്കമാലിയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മാഞ്ഞാലി എസ്എന്‍ ജിസ്റ്റ് കോളേജിലെ ബിടെക് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒന്നാം വര്‍ഷ ക്ലാസിലെ കുറച്ചു കുട്ടികള്‍ പേര് കൊടുത്തു. പക്ഷേ തിരക്കുകളും മറ്റും മാറ്റിവെച്ച് അന്ന് ഓഡിഷന് പങ്കെടുത്തത് ഒരാള്‍ മാത്രം. സംവിധായകന്‍ ഗിരീഷ് എഡിയും തിരക്കഥാകൃത്ത് ഡിനോയും ആ പയ്യനോട് ചെയ്ത് കാണിക്കാന്‍ പറഞ്ഞത് ജെയ്‌സണ്‍ എന്ന കഥാപാത്രം കീര്‍ത്തിയെ വിളിക്കുന്ന സീനാണ്. അത് ചെയ്യുമ്പോള്‍ അവിടെ അപ്പോള്‍ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്ന ‘തണ്ണീര്‍ മത്തന്‍’ ദിനങ്ങളിലെ ഹ്യുമാനിറ്റീസ് കാരന്‍ പയ്യനായി കൊടുങ്ങല്ലൂര്‍ സ്വദേശി നസ്‌ലിന്‍ കെ ഗഫൂര്‍ എത്തുന്നതിങ്ങനെയാണ്.

ചറപറ കൗണ്ടറടിക്കുന്ന ഓവര്‍ ആക്ഷന്‍ ഇടുന്ന, ബുദ്ധി മെയിനായ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ 'മെല്‍വിന്‍' ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം

ആദ്യത്തെ ഓഡിഷന്‍

വരുണ്‍ ധാര എന്ന ചേട്ടന്‍ കോളേജില്‍ വന്ന് അങ്കമാലിയില്‍ ഓഡിഷന്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. ജോമോന്‍ ചേട്ടന്റെ പേരാണ് ആദ്യം കണ്ടത്. പിന്നെ ഗിരീഷേട്ടന്റെ ‘മൂക്കുത്തി’ കണ്ടിട്ടുണ്ടായിരുന്നു, അപ്പോ നല്ല പടമായിരിക്കുമെന്ന് തോന്നി. അന്ന് എല്ലാവരും പേര് കൊടുത്തു, പക്ഷേ ഓഡിഷന് വേറെ ആരും വന്നില്ല, ഞാന്‍ ഒറ്റയ്ക്കാണ് പോയത്. ഓഡിഷന്‍ കഴിഞ്ഞ് അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല, പിന്നെ പെട്ടെന്നൊരു ദിവസമായിരുന്നു വിളി വന്നത്. പിന്നെ ചാലക്കുടിയില്‍ രണ്ടാഴ്ച നീളുന്ന വര്‍ക്ക് ഷോപ്പില്‍ എല്ലാവരെക്കൊണ്ടും എല്ലാ കഥാപാത്രങ്ങളും ചെയ്യിപ്പിച്ചു നോക്കി. അവിടെ വെച്ച് എല്ലാവരെയും പരിചയപ്പെട്ടു. പിന്നെ ഏറ്റവും ഒടുവില്‍ കഥാപാത്രം ഫിക്‌സ് ചെയ്യുമ്പോഴേക്കും തിരക്കഥ പോലും കാണാപ്പാഠമായി.

ഫുള്‍ ഫ്രീഡം തന്ന ഗിരീഷേട്ടനും ഡിനോയ് ചേട്ടനും

ഗിരീഷേട്ടനും ഡിനോയ് ചേട്ടനുമെല്ലാം ആദ്യം മുതലെ വലിയ കമ്പനി ആയിരുന്നു, അതുകൊണ്ട് ഷൂട്ടിങ്ങ് തുടങ്ങിയപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ജോമോന്‍ ചേട്ടന്‍ എങ്ങനെ ആകുമെന്നായിരുന്നു പിന്നെ ടെന്‍ഷന്‍. പക്ഷേ ജോമോന്‍ ചേട്ടനും കമ്പനി ആയിരുന്നു. ഗിരീഷേട്ടനും കൂട്ടരും അത്രയും ഫ്രീഡം തന്നത് കൊണ്ടാണ് ഇത്രത്തോളം നന്നാവാന്‍ കാരണം. ഷെമീര്‍ ഇക്കേം, ഷെബിന്‍ ചേട്ടനും പിന്നെ സിനിമയിലെ എല്ലാവരും തന്നെ നല്ല സപ്പോര്‍ട്ട് ആയിരുന്നു തന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്യുന്ന സംഗീതേട്ടന്‍ ഒക്കെ ഒരുപാട് ഹെല്‍പ്പ് ചെയ്തു. പിന്നെ രണ്ടാമത്തെ ഷെഡ്യൂളില്‍ വിനോദേട്ടന്‍ (വിനോദ് ഇല്ലമ്പള്ളി ) ഷൂട്ട് ചെയ്യാന്‍ വന്നപ്പോള്‍ ആദ്യത്തെ സീന്‍ കണ്ടുവെന്നും നന്നായെന്നുമെല്ലാം പറഞ്ഞു. അപ്പൊ ഒരു ആത്മവിശ്വാസം തോന്നി.

ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്
‘അല്‍ഫോണ്‍സ് പുത്രന്‍ മുതല്‍ ഗിരീഷ് എഡി വരെ’; ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമയിലേക്ക്   

ഞങ്ങളുടെ മെല്‍വിന്‍, നിസ്സാം

സിനിമയില്‍ എന്റെ പ്ലസ് 2 കാലഘട്ടമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുുണ്ട്. തിരക്കഥ വായിക്കുമ്പോള്‍ തന്നെ അത് മനസ്സില്‍ ഓര്‍മ വരുമായിരുന്നു. കടയില്‍ പോകാന്‍ വിളിക്കുന്ന കൂട്ടുകാരും, സ്‌കൂളിലെ ഇടിയുമെല്ലാം എന്റെ അനുഭവത്തിലുമുണ്ട്. സ്‌കൂളില്‍ ഇതുപോലെ ഗാങ്ങുണ്ടായിരുന്നു. ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു. പക്ഷേ മറ്റു ക്ലാസിലെ കുട്ടികളൊക്കെ ഉള്ള ഒരു ഗാങ്ങായിരുന്നു. കൂട്ടത്തില്‍ നിസ്സാമായിരുന്നു കൗണ്ടര്‍ അടിക്കാരന്‍, അവനാണ് ഞങ്ങള്‍ക്ക് പ്ലസ് വണ്‍ പ്ലസ് ടു ലൈഫ് എന്റര്‍ടെയ്‌മെന്റ് ആക്കിയത്. ഈ കഥാപാത്രം ചെയ്യുമ്പോള്‍ അവനെ ഒക്കെ ഓര്‍മ വരുമായിരുന്നു, സിനിമ കാണുമ്പോഴും ശരിക്കും കൂട്ടുകാരുടെ ഇടയില്‍ പറയുന്ന പോലത്തെ ഡയലോഗായത് കൊണ്ട് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനും പറ്റി.

ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്
ഡല്‍ഹിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം ഒറ്റയ്ക്ക് തടഞ്ഞ് വനിത; യുവാവിന്റെ ജീവന്‍ രക്ഷിച്ച സോണിയ കിദ്വായിക്ക് പ്രശംസ

പ്രതീക്ഷിക്കാത്ത ആക്ഷന്‍ കോമഡികള്‍

ഗിരീഷേട്ടനും ഡിനോയ് ചേട്ടനും ഡയലോഗ് ഒക്കെ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞു തരും. ഇടയ്ക്ക് ചെറുതായൊക്കെ കയ്യിന്നിടും. എങ്കിലും എല്ലാത്തിനും അവര്‍ കൂടെയുണ്ടാവും. കൈ കൊണ്ടുള്ള ആക്ഷനൊക്കെ അവര്‍ തന്നെ പറഞ്ഞു തന്നതാണ്. ആദ്യം അതൊക്കെ ചെയ്തു. പിന്നെ പയ്യെ പയ്യെ അതുമായി സെറ്റായി. എന്നാലും അതെല്ലാം ഇത്ര കോമഡി ആകുമെന്ന് കരുതിയിരുന്നില്ല. ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകളൊക്കെ കാണാറുണ്ട്. സിനിമ കണ്ട എല്ലാവരും വലിയ ഹാപ്പിയാണ്. വീട്ടിലുള്ളവരും കൂട്ടുകാരുമെല്ലാം ഹാപ്പിയാണ്. ഇത്രയും നല്ല റോള്‍ ആണ്, ആദ്യം മുതല്‍ അവസാനം വരെയുള്ള കഥാപാത്രം ഇപ്പോ നല്ല ഹാപ്പിയാണ്.

ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്
വിനീത് ശ്രീനിവാസന്‍ അഭിമുഖം: ഗീരീഷിന് സ്‌ക്രിപ്ട് ബൈ ഹാര്‍ട്ടായിരുന്നു, സിനിമ ചെയ്യാനുള്ള ഒരു കാരണം ജോമോന്‍

ഫ്രണ്ട്ഷിപ്പിന്റെ കെമിസ്ട്രി

അഭിനയിച്ച ഞങ്ങള്‍ പിള്ളേര്‍ക്ക് ഇടയില്‍ നല്ല ഫ്രണ്ട്ഷിപ്പുണ്ടായി. പെട്ടെന്ന് തന്നെ ഞങ്ങളെല്ലാവരും കമ്പനി ആയി. എല്ലാവരും തമ്മില്‍ ഇപ്പോഴും അത്രയും അടുപ്പത്തിലാണ്. ആ ഒരു കെമിസ്ട്രിയാണ് പിന്നെ സിനിമയില്‍ വര്‍ക്ക് ഔട്ടായിരിക്കുന്നത്. ഈ സിനിമ കൊണ്ട് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് അത്.

ശരിക്കും ബിടെക്കാണ്

ശരിക്കും ബിടെക്ക് കാരനാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് പലരും പറയുന്നുണ്ട്. ഇപ്പോള്‍ ബിടെക് ആണ് പഠിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അത് ഡ്രോപ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷനില്‍ ഒരു കോഴ്‌സ് ചെയ്യാന്‍ ഓഡിഷന് കിട്ടുന്നതിന് മുന്നേ വീട്ടിലൊക്കെ പറഞ്ഞിരുന്നു.

ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്
Review : ഇനി തണ്ണീര്‍മത്തന്റെ ദിനങ്ങള്‍ 

കൂടുതല്‍ സന്തോഷം ഇക്കയ്ക്ക്

സിനിമയിലഭിനയിക്കണമെന്ന ആഗ്രഹം അങ്ങനെ അധികം ആരോടും പറഞ്ഞിട്ടില്ല. നാടകങ്ങളിലോ ഷോര്‍ട്ട് ഫിലിമുകളിലോ ഒന്നും അഭിനയിച്ചിട്ടുമില്ല. ഇങ്ങനെ ആഗ്രഹമുണ്ടെന്ന് പോലും ആര്‍ക്കും അറിയില്ല. സിനിമയില്‍ ചാന്‍സ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ വീട്ടിലുള്ളവര്‍ക്കെല്ലാം ഞെട്ടലായിരുന്നു. പിന്നെ എല്ലാവരും ഹാപ്പിയായി. വീട്ടില്‍ ഇപ്പോള്‍ ഉമ്മയും ഇരട്ട സഹോദരനുമാണ് ഉള്ളത്. ഉമ്മയുടെ പേര് സീനത്ത്, സഹോദരന്‍ നഹാസ്. വാപ്പയും ഇക്കയും സൗദിയിലാണ്. വാപ്പ ഗഫൂര്‍, ഇക്കയുടെ പേര് നസ്മല്‍, ഇക്കയ്ക്ക് ആണ് ഏറ്റവും കൂടുതല്‍ സന്തോഷം ആയത്. ഇക്കയോട് പണ്ട് ഇങ്ങനെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

logo
The Cue
www.thecue.in