Music

കുട മാറ്റി മഞ്ഞുകാലത്തേക്ക് ജിനു ബെൻ, മ്യൂസിക്കൽ വീഡിയോ

'അഞ്ചു സുന്ദരികള്‍' എന്ന ആന്തോളജിയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെന്‍ നായകനാകുന്ന മ്യൂസിക്കല്‍ വീഡിയോ 'മഞ്ഞുപെയുന്നൊരു കാലം' ഓണം റിലീസിന് ഒരുങ്ങുന്നു. ജിനു ബെന്നിന് പുറമെ നന്ദു പൊതുവാള്‍, ഡൈന ജോയ്, നന്ദന നായര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇംതിയാസ് അബൂബക്കര്‍ സംവിധാനം ചെയ്യുന്ന വീഡിയോ നിര്‍മിക്കുന്നത് ഇര്‍ഷാദ് എം ഹസനാണ്. ഷണ്‍മുഖന്‍ എസ് വിയാണ് ഛായാഗ്രഹണം. എട്ട് വ്യത്യസ്ത ട്രാക്കുകളിലായി ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ ഓഡിയോ വേര്‍ഷന്‍ എല്ലാ സ്ട്രീമിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാകും.

റെഡ്എഫ്എമ്മില്‍ ജോലി ചെയ്യുന്ന സമയത്താണ് 'കുള്ളന്റെ ഭാര്യ' എന്ന ചിത്രത്തിലെ ലീഡിങ് റോളിനായി അമല്‍ നീരദ് ജിനുവിനെ സമീപിക്കുന്നത്. സിനിമയുടെ തിരക്കുകളില്‍ പെട്ടാല്‍ സ്ഥിരജോലി സാധ്യമകില്ല എന്ന കാരണത്താലാണ് പിന്നീട് വന്ന ഓഫറുകള്‍ നിരസിച്ചതെന്ന് ജിനു പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഓണത്തിന് വരാനിരിക്കുന്ന ആല്‍ബത്തിന് പുറമെ ജിനുവിന്‌റെ ചില സിനിമകളും റിലീസിനൊരുങ്ങുകയാണ്. നിലവില്‍ ഫേസ്ബുക്കിലെ ജീവനക്കാരനാണ് ജിനു. ഈ മാസം 27 ന് അവനീര്‍ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം എത്തുക.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT