ADMIN
ADMIN
Music

രണ്ട് കാലത്തിനൊപ്പം ജിനു ബെനും നന്ദു പൊതുവാളും ഡയാനയും, മ്യൂസിക് വീഡിയോ

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ അമല്‍ നീരദ് ഒരുക്കിയ കുള്ളന്റെ ഭാര്യയില്‍ നായകനായ ജിനു ബെന്‍, ചെറു കഥാപാത്രങ്ങളിലൂടെ അഭിനേതാവായും സജീവമായ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നന്ദു പൊതുവാള്‍, ഡയാന ജോയ്, നന്ദന നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ മ്യൂസിക് വീഡിയോ മഞ്ഞു പെയ്യുന്നൊരു കാലം' പുറത്തിറങ്ങി. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, അനു സിത്താര, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗോപി സുന്ദര്‍ എന്നീ ചലച്ചിത്ര പ്രവര്‍ത്തകര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് 'മഞ്ഞുപെയ്യും കാലം' റിലീസ് ചെയ്തത്.

രണ്ട് കാലഘട്ടത്തിലൂടെ കഥപറയുന്ന ഈ മ്യൂസിക്ക് വീഡിയോയില്‍ പ്രണയത്തിനും അതേപോലെ തന്നെ കുടുംബ ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. അവനീര്‍ ടെക്‌നോളജിയുടെ ബാനറില്‍ ഇര്‍ഷാദ് ഹസ്സന്‍ നിര്‍മ്മിച്ചിരികുന്ന 'മഞ്ഞു പെയ്യുന്നൊരു കാലം' എന്ന ഗാനം ഇംത്തിയാസ് അബൂബക്കറാണ് സംവിധാനവും കൊറിയോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നത്. ഭാഗ്യരാജ് വരികളെഴുതി സംഗീതം നല്‍കിയ ഗാനമാലപിച്ചത് സുനില്‍ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണന്‍, ഇഷിക എന്നിവര്‍ ചേര്‍ന്നാണ്. ഷണ്മുഖന്‍ എസ്.വി.യാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ അയൂബ് ഖാന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന മഞ്ഞു പെയ്യുന്നൊരു കാലത്തിന്റെ പശ്ചാത്തല സംഗീതം സിബു സുകുമാരനാണ്.

മേക്കപ്പ്‌ : അബ്ദുല്‍ സലാം, സത്യ നാരായണന്‍. കോസ്റ്റുംസ് : ജോമോന്‍ ജോണ്‍സന്‍.കലാസംവിധാനം : അജയ് ആര്‍ എല്‍ വി, പ്രശാന്ത് തൃക്കളത്തൂര്‍, മനോജ് വളയന്ചിറങ്ങര. കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ് (മാഗസിന്‍ കളര്‍). ക്യാമറ അസ്സോസിയേറ്റ് : അഖില്‍ കൃഷ്ണ.

ക്യാമറ അസിസ്റ്റന്റ് : നൂറുദ്ധീന്‍. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ : സഹദ് ഉസ്മാന്‍. റെക്കോര്‍ഡിങ് : ലാല്‍ കൃഷ്ണ. മിക്‌സിങ് & മാസ്റ്ററിങ് : മുഹമ്മദ് ഇല്യാസ്.

സ്റ്റുഡിയോ : സപ്ത റിക്കോര്‍ഡ്സ്, കെ ടി എസ് മീഡിയ. പി ആര്‍ ഒ : ജിഷ്ണു ലക്ഷ്മണ്‍.ടൈറ്റില്‍സ് : അനീഷ് ലെനിന്‍. ഡിസൈന്‍സ് : സജേഷ് പാലായ്, സുനീര്‍ മുഹമ്മദ്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT