Music

'പണ്ടൊരാ നാട്ടില് പുള്ളുവൻ പാട്ടെഴും', നകുൽ നൈജൊ ഒരുക്കിയ മ്യൂസിക്കൽ ആൽബം,'നാ​ഗം'

അവർണനെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന, അവന് വിദ്യയും കലയും നിഷേധിച്ചിരുന്ന പഴയ കാലത്തിന്റെ പശ്ചാത്തലത്തിലാണ് നകുൽ നൈജൊ സംവിധാനം ചെയ്ത 'നാ​ഗം' എന്ന മ്യൂസിക്കൽ ആൽബം ഒരുക്കിയിരിക്കുന്നത്. നൃത്തം പഠിക്കണമെന്ന ആ​ഗ്രഹത്തിൽ ചിലങ്ക അണിയുന്ന കീഴാളകുലത്തിൽപെട്ട കുട്ടിയമ്മയെന്ന പെൺകുട്ടിയും അവളുടെ പിതാവ് കുട്ടിയപ്പനുമാണ് 'നാ​ഗ'ത്തിലെ പ്രധാന കഥാപാത്രങ്ങൾ. കുട്ടിയമ്മയെ അവളുടെ ആ​ഗ്രഹങ്ങളിൽ നിന്ന് വിലക്കുന്ന തമ്പുരാട്ടിയുടെ കഥാപാത്രത്തിനും കഥയിൽ വലിയ പങ്കുണ്ട്. ഒരു മുത്തശ്ശിക്കഥപോലെ പറഞ്ഞുപോവുകയാണ് 'പണ്ടൊരു നാട്ടില്' എന്ന് തുടങ്ങുന്ന ​ഗാനം. തീണ്ടാപ്പാടകലം കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ട അവർണരുടെ പ്രതിരോധത്തിന്റെ ശബ്ദം കൂടിയാണ് നാ​ഗം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് 'നാ​ഗം' ചിത്രീകരിച്ചിരിക്കുന്നത്.

പ്രണയം പറയുന്ന പതിവ് തീമുകളിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് 'നാ​ഗം' എന്ന ആശയത്തിലേയ്ക്ക് എത്തുന്നതെന്ന് സംവിധായൻ നകുൽ നൈജൊ പറയുന്നു. 'ചെറുപ്പത്തിൽ വെല്ല്യമ്മച്ചി ഒരുപാട് കഥകൾ പറഞ്ഞുതന്നിട്ടുണ്ട്, ഒരു കുട്ടിക്ക് കേൾക്കാൻ രസമുളള തരത്തിൽ. അങ്ങനെയാണ് ഒരു മുത്തശ്ശി തന്റെ കൊച്ചുമകനോട് പഴയ കാലം പറയുന്നതുപോലെ കഥയെ അവതരിപ്പിക്കാമെന്ന് തോന്നിയത്. അതിനു ചേരുന്ന തരത്തിലുളള സം​ഗീതം ചെയ്തു തന്നതും വരികൾ എഴുതിയതും എല്ലാം സുഹ‍ൃത്തുക്കൾ തന്നെയാണ്. കൂടെ നിൽക്കാനും എല്ലാ കാര്യങ്ങൾക്കും ഓടിനടക്കാനും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അഭിനയിക്കാൻ വന്നവരും, ക്രൂവിൽ ഉള്ളവരും, കാമറ ചെയ്ത ചേട്ടനും, ഇതിൽ വർക്ക് ചെയ്ത എല്ലാവരും എന്നെ ഇങ്ങോട് സഹായിച്ചതുകൊണ്ടാണ് കുറഞ്ഞ ബജറ്റിൽ നിന്നുകൊണ്ട് 'നാ​ഗം' ചെയ്തെടുക്കാൻ സാധിച്ചത്'. നകുൽ പറയുന്നു.

പഴങ്കതയ്ക്ക് ചേരുന്ന പഴക്കമുളള ദൃശ്യങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാൻ ചിത്രത്തിന് ആയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മേക്കോവർ അതിലേറെ പങ്കു വഹിക്കുന്നു. കുട്ടിയപ്പനായി വേഷമിട്ട അമൽ സി ബിനോയിയും, കുട്ടിയമ്മയായി വന്ന അതുല്യ ഭാസ്കറും, തമ്പുരാട്ടി ജ്യോതി വിജയകുമാറും മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രശംസ അർഹിക്കുന്നു. കഥ നടക്കുന്ന ഇടവും, പഴമ ഉണർത്തുന്ന കോവിലകവും, ന‍ൃത്തച്ചുവടുകളും കൊണ്ട് മികച്ചു നിൽക്കുന്ന ​രം​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ജോർജുകുട്ടി മാത്യു ആണ്. അനന്ദപദ്മനാഭനാണ് എഡിറ്റിംങ്. അബിജിത് എൻ എസിന്റെ വരികൾക്ക് ജുവൽ വി സുകുമാരൻ സം​ഗീതം നിർവ്വഹിച്ചിരിക്കുന്നു. സം​ഗീത അധ്യാപികയായ സൗമ്യ ബിജുവാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

SCROLL FOR NEXT