‘will you watch your parents have sex’ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കനത്ത ബാക്ക്ലാഷ് നേരിടുന്ന ഒരു ചോദ്യമാണ് ഇത്. കോണ്ടന്റ് ക്രിയേറ്ററും ഡിജിറ്റൽ ഇൻഫ്ലുവൻസറും പോട്കാസ്റ്ററുമായ രൺവീർ അല്ലാബാദിയ എന്ന 31 കാരനാണ് ഈ വൾഗർ ചോദ്യത്തിന്റെ ഉടമ. “Would you rather watch your parents have sex for the rest of your life, or would you join in once and stop it forever?" ജീവിതകാലം മുഴുവൻ നിങ്ങളുടെ മാതാപിതാക്കൾ സെക്സ് ചെയ്യുന്നത് കാണുമോ. അതോ ഒരു തവണ അവർക്കൊപ്പം ജോയിൻ ചെയ്ത് അത് എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ശ്രമിക്കുമോ? പല പ്ലാറ്റ്ഫോമുകളിലായി 27 മില്ല്യൺ ഫോളേവേഴ്സ് ഉള്ള ബീർ ബെസെപ്സ് എന്ന പേരിൽ അറിയപ്പെടുന്ന രൺവീർ, സ്റ്റാന്റ് അപ് കോമേഡിയനായ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന ഷോയിലാണ് ഇത്തരം ഒരു വൾഗർ പ്രവോക്കേറ്റീവ് റിമാർക്ക് നടത്തിയത്.
വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ 56,000 ത്തിൽ അധികം ഫോളോവേഴ്സിനെയാണ് പല പ്ലാറ്റോഫോമുകളിലായി ബീർ ബെസെപ്സിന് ഈ ദിവസങ്ങളിൽ നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ സോഷ്യൽ മീഡിയയുടെ കനത്ത പ്രഹരം താങ്ങാനാവാതെ രൺവീർ മാപ്പ് അപേക്ഷയും നടത്തി.
എന്നാൽ ആരാണ് ഈ രൺബീർ അല്ലാബാദിയ അഥവാ ബീർ ബെസെപ്സ്?
ഇന്ത്യയിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പോട്കാസ്റ്റ് ചാനലിന് ഉടമ, 2024 കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഏറ്റുവാങ്ങിയ വ്യക്തി. 2015 ൽ കോണ്ടന്റ് ക്രിയേറ്ററായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ചുവടുവച്ചു തുടങ്ങിയ ഒരു എഞ്ചീനിയറിംഗ് ബിരുദധാരിയാണ് രൺവീർ. ധീരുഭായ് അമ്പാനി സ്കുളിൽ ഹൈ സ്കുൾ പഠനം. മുംബൈയിലെ ദ്വാരകദാസ് ജെ. സാങ്‌വി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗ് പഠനം.
ഫിറ്റ്നെസ്, പാചക റെസിപ്പികൾ തുടങ്ങിയവയിലൂടെയാണ് രൺവീർ ആദ്യമായി കോണ്ടന്റ് ക്രിയേറ്റിംഗിലേക്ക് ചുവട് വച്ചത്. പിന്നീടത് സെൽഫ് ഡെവലപ്പ്മെന്റ്, സ്റ്റൈലിംഗ് തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് നീണ്ടു. 2019 ലാണ് രൺവീർ ആദ്യമായി പോട്കാസ്റ്ററുടെ വേഷം അണിയുന്നത്. ഫേം, ഫിനാൻസ്, സ്പിരിച്ച്വാലിറ്റി, ഫിയർ തുടങ്ങി നിരവധി തലങ്ങളെ ഡിസ്കസ് ചെയ്യുന്ന രൺവീറിന്റെ പോട്കാസ്റ്റുകൾ വളരെ വേഗമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലായി 9.6 മില്യൺ ഫോളോവേഴ്സും രണ്ട് യുട്യൂബ് ചാനലുകളിലായി 18.8 മില്യൺ ഫോളോവേഴ്സുമുള്ള രൺവീർ അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, കരീന കപൂർ, കാബിനറ്റ് മന്ത്രിമാരായ സ്മൃതി ഇറാനി, നിതിൻ ഗഡ്കരി, എസ്. ജയശങ്കർ തുടങ്ങിയവരെയുൾപ്പെടെ അഭിമുഖം നടത്തിയിട്ടുണ്ട്.
ടാലന്റ് മാനേജ്‌മെന്റ്, സോഷ്യൽ മീഡിയ മാനേജ്‌മെന്റ് എന്നിവ ഹാൻഡിൽ ചെയ്യുന്ന ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ മോങ്ക് എന്റർടൈൻമെന്റ് സഹ സ്ഥാപകൻ കൂടിയാണ് രൺവീർ. ഇന്ത്യയിലെ മുൻ നിര സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിന്റെ അക്കൗണ്ടുകൾ പലതും മോങ്ക് എന്റർടൈൻമെന്റ്സ് ആണ് കൈകാര്യം ചെയ്യുന്നത്. ഒപ്പം ലെവൽ സുപ്പർമൈന്റ്, ദ രൺവീർ ഷോ, റാസ് ഇന്ത്യ, ബീർ ബൈസെപ്സ് സ്കിൽ ഹൗസ് തുടങ്ങിയവയും രൺവീറിന്റെ സഹസ്ഥാപനങ്ങളാണ്.
എന്നാൽ ആദ്യമായല്ല രൺവീർ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് ക്രിട്ടിസിസം നേരിടുന്നത്..
നമ്മൾ മലയാളിക്ക് ആരാണ് രൺവീർ എന്ന് മനസ്സിലാകാൻ ദ ഇസ്ലാമിക് വില്ലേജ് ഒഫ് കേരള എന്ന ടൈറ്റിലിൽ മലപ്പുറത്തെ അഡ്രസ്സ് ചെയ്ത എഴുത്തുകാരൻ സന്ദീപ് ബാലകൃഷ്ണനുമായുള്ള രൺവീറിന്റെ പോട്കാസ്റ്റ് ഒന്ന് മാത്രം മതിയാവും. യാതൊരു സ്ഥിതീകരണവുമില്ലാത്ത പക്ഷം മലപ്പുറത്തെ ഒരു സമ്പൂർണ ഇസ്ലാമിക് വില്ലേജായി അവതരിപ്പിച്ച ആ പോട്കാസ്റ്റ് റീലിന്റെ ടൈറ്റിൽ ഇന്നും മാറിയിട്ടില്ല. 2021 ൽ നീളമുള്ള കുർത്തി ധരിച്ച് വലിയ കമ്മലിടുന്ന പെൺകുട്ടികളിൽ ആണുങ്ങൾ മുട്ടും കുത്തി വീഴും എന്ന സെക്സിസ്റ്റ് ട്വിറ്റിനും രൺവീർ ഇതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ തിരിച്ചടി നേരിട്ടിട്ടുണ്ട്.
പക്ഷേ ഇത്തവണത്തെ സോഷ്യൽ മീഡിയ ആക്രമണം രൺവീർ എന്ന സംരംഭകനെയും പോട്കാസ്റ്ററെയും അടിമുടി ഉലയ്ക്കുന്ന അവസ്ഥയാണ്. പൊളിറ്റിഷ്യൻസിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും കടുത്ത വിമർശനം നേരിടുക മാത്രമല്ല കാലങ്ങളായി രൺവീറുമായി കോളാബ്രേറ്റ് ചെയ്തു വരുന്ന വൻകിട ബ്രാന്റുകളടക്കം അയാളിൽ നിന്നും പിൻവാങ്ങാനുള്ള സാധ്യതകളുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അതേസമയം സമയ് റെയ്ന ഹോസ്റ്റ് ചെയ്യുന്ന ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിയും ഇത് ആദ്യമായല്ല കോൺട്രിവേഴ്സികളിൽ ഇടം പിടിക്കുന്നത്. ദീപീക പദുക്കോണിന്റെ ഡിപ്രഷനെയും പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെയും മോക്കറി ചെയ്ത, ഇന്റർനെറ്റ് പേഴ്സണാലിറ്റിയായ ഉർഫി ജാവേദിനെ സ്ലട്ട് ഷെയിം ചെയ്ത, അരുണാചൽ പ്രദേശിലെ തദ്ദേശീയരായ ജനങ്ങളെ കളിയാക്കിയ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എപ്പിസോഡുകളെല്ലാം രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒപ്പം ഇപ്പോൾ കോൺട്രിവേഴ്സി നേരിട്ട അതേ എപ്പിസോഡിൽ കേരളത്തിന്റെ ലിറ്ററസിയെക്കുറിച്ച് കളിയാക്കിയ ഭാഗങ്ങളും നിലവിൽ വിമർശനം നേരിടുന്നുണ്ട്.
സ്റ്റാന്റ് അപ് കോമഡി എന്നാൽ വൾഗാരിറ്റിയും ഡേർട്ടി കമന്റ്സും മാത്രമാണെന്ന് വിശ്വസിക്കുന്നതും സെക്സിസ്റ്റ് റിമാർക്കുകളും സ്ലട്ട് ഷെയിമിഗുകളും റേസിസവും ഹോമോഫോബിയയും അവിടെ തമാശയാകുന്നതും പുതുമയല്ല. പക്ഷേ യുട്യൂബ് അടക്കമുള്ള സബ്സ്ക്രിപ്ഷൻ ഫ്രീ ഡിജിറ്റൽ സ്പേയ്സുകൾ ഏജ് റെസ്ട്രിക്ഷനുകളില്ലാതെ ആക്സസ്സ് ചെയ്യാൻ സാധിക്കുമ്പോൾ അത്തരം സ്പേസുകളിൽ അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകൾക്കും അതിൽ ചർച്ച ചെയ്യപ്പെടുന്ന കോണ്ടന്റുകൾക്കും ലൈൻസ് ഉണ്ടാവേണ്ടത് ആവശ്യമല്ലേ? രൺവീറിനെതിരെയും ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്ക് എതിരെയും ഫയൽ ചെയ്യപ്പെട്ട കംപ്ലയ്ന്റുകൾ എന്നാലും അയാൾ ഇത് പറഞ്ഞല്ലോ എന്നതിന് അപ്പുറത്തേക്ക് ഇത്തരം ഷോകളുടെ സ്ട്രീമിംഗിൽ കൃത്യമായ റൂളുകൾ അപ്ലേ ചെയ്യേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്