ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ
Published on

സമീപകാല മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയേറിയ പ്രഖ്യാപനങ്ങളിലൊന്നിൽ, ജനപ്രിയ താരം നിവിൻ പോളി, ഹിറ്റ്മേക്കർ സംവിധായകൻ ഗിരീഷ് എ ഡി യുടെ അടുത്ത സിനിമയിൽ നായകനാകുന്നു., ഭാവന സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പാൻ-ഇന്ത്യൻ തലത്തിൽ തരംഗമായ 'പ്രേമലു', കൾട്ട് ക്ലാസിക്കുകളായ 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങളിലൂടെ യുവതലമുറയുടെ പ്രിയപ്പെട്ട റൊമാന്റിക് കോമഡി ചിത്രങ്ങളുടെ അമരക്കാരനായി ഗിരീഷ് എ ഡി ഇതിനോടകം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ 'പ്രേമം' ഉൾപ്പെടെയുള്ള സിനിമകളിലെ ഐക്കോണിക് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനായ നിവിൻ പോളിയുമായി അദ്ദേഹം ആദ്യമായി ഒന്നിക്കുന്ന പ്രോജക്റ്റാണിത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ (എൽ സി യു) 'ബെൻസ്' എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്ന നിവിൻ പോളിയുടെ കരിയറിലെ ഒരു സുപ്രധാന ചിത്രമായിരിക്കും ഇത്. ഗിരീഷ് എ.ഡി.യുമായുള്ള ഈ കൂട്ടുകെട്ട്, ശക്തമായ ഒരു ഫീൽ-ഗുഡ് സിനിമയാണ് അടയാളപ്പെടുത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ മുഖമുദ്രയായ ഉയർന്ന നിലവാരമുള്ള കഥപറച്ചിലും വലിയ വാണിജ്യ വിജയ സാധ്യതകളും ഒരുപോലെ സംയോജിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in