Filmy Features

ക്യാരക്ടര്‍ ചിരിക്കുന്നില്ലെന്ന് കരുതി സിനിമകള്‍ വേണ്ടെന്ന് വെക്കില്ല, ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന് നിമിഷ സജയന്‍

സിനിമയിലെ കഥാപാത്രം ചിരിക്കുന്നില്ല എന്നു കരുതി വരുന്ന അവസരങ്ങള്‍ വേണ്ടെന്നു വെക്കാന്‍ കഴിയില്ലെന്ന് നടി നിമിഷ സജയന്‍. എനിക്ക് അത്രയും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതില്‍ ചിരിയില്ല എന്നു കരുതി എനിക്ക് ആ പ്രോജക്ടുകള്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റില്ല. മാര്‍ട്ടിന്‍ പ്രക്കാട്ടിനെപ്പോലൊരു ഡയറക്ടര്‍ നല്ലൊരു ക്യാരക്ടറും പ്രോജക്ടുമായിട്ട് വരുമ്പോള്‍ അയ്യോ ചേട്ടാ ഇതില്‍ ചിരി ഇല്ല എന്നു പറഞ്ഞ് എനിക്കത് വേണ്ടെന്ന് വെക്കാന്‍ പറ്റില്ലെന്നും താന്‍ ഇഷ്ടപ്പെടുന്ന ക്യാരക്ടറുകളാണ് തെരഞ്ഞെടുക്കുന്നതെന്നും നിമിഷ ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

നിമിഷ പറഞ്ഞത്

എനിക്ക് അത്രയും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതില്‍ ചിരിയില്ല എന്നു കരുതി എനിക്ക് ആ പ്രോജക്ടുകള്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റില്ല. മാര്‍ട്ടിന്‍ പ്രകാട്ടിനെപ്പോലൊരു ഡയറക്ടര്‍ നല്ലൊരു ക്യാരക്ടറും പ്രോജക്ടുമായിട്ട് വരുമ്പോള്‍ അയ്യോ ചേട്ടാ ഇതില്‍ ചിരി ഇല്ല എന്നു പറഞ്ഞ് എനിക്കത് വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. ഇങ്ങനെ അല്ലാത്ത ഫുള്‍ ടൈം ചിരിക്കുന്ന കഥാപാത്രമുള്ള

പ്രോജക്ടുകളും എന്റെ അടുത്തേയ്ക്ക് വരുന്നുണ്ട്. എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല. അത്കൊണ്ട് ചെയ്യുന്നില്ല. വാസന്തി എന്ന കഥാപാത്രം ഫുള്‍ ടൈം ഹാപ്പിയാണ്. എനിക്ക് ആ ക്യാരക്ടറിനെയും, ഡയറക്ടറിനെയും, ടെക്നിക്കല്‍ ക്രൂവിനെയും, പടം മൊത്തതിലും എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ആ സിനിമ ഞാന്‍ ചെയ്തത്. ഞാന്‍ റിയല്‍ ലൈഫില്‍ ചില്ലാണ്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇങ്ങനെയാകുന്നു എന്നതേയുള്ളൂ.

ദീലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃകാസാക്ഷിയും എന്ന സിനമയിലൂടെയാണ് നിമിഷ സജയന്‍ അഭിനയരംഗത്തേയ്ക്ക് വരുന്നത്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷയുടെ തിയേറ്ററുകളിലുള്ള സിനിമ.ദീലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയന്‍ മലയാളികള്‍ക്ക് പരിചിതമാകുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത നിമിഷയുടെ കഥാപാത്രങ്ങളെല്ലാം ചിരിക്കാത്തവയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ടായിരുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട് , മാലിക് തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്തപ്പോഴായിരുന്നു ഇത്തരം കമന്റുകള്‍ വന്നുകൊണ്ടിരുന്നത്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷയുടെ തിയേറ്ററുകളിലുള്ള സിനിമ. വാസന്തി എന്ന കഥാപാത്രത്തെയാണ് നിമിഷ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിനെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന സിനിമയാണ് ഒരു തെക്കന്‍ തല്ല് കേസ്.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT