Film Talks

കലൂർ ഡെന്നീസിനെ സിനിമയിൽ നിന്നും മാറ്റണമെന്ന് ദിലീപ്; ഞാൻ ദിലീപിനെ മാറ്റി; വിനയൻ

ഊമപ്പെണ്ണിന് ഊരിയാടാപ്പയ്യൻ എന്ന സിനിമയിൽ ജയസൂര്യ നായകനാക്കാനുള്ള കാരണം ദിലീപാണെന്ന് സംവിധായകൻ വിനയൻ. മാധ്യമം ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന കലൂർ ഡെന്നീസിന്റെ ആത്മകഥ വായിച്ചപ്പോളാണ് 19 വർഷം മുൻപ് നടന്ന സംഭവം ഓർമ്മകളിലേക്ക് വന്നതെന്ന് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഊമപ്പെണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ തിരക്കഥ കലൂർ ഡെന്നീസിനെകൊണ്ടു എഴുതിക്കരുതെന്ന് ദിലീപ് വാശി പിടിച്ചു. കലൂർ ഡെന്നീസിന്റെ പങ്കാളിത്തം ഉണ്ടായാൽ സിനിമ ഓടില്ല എന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാൽ നിർമ്മാതാവ് കഴിഞ്ഞാൽ സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണെന് വിശ്വസിക്കുന്നത് കൊണ്ട് കലൂർ ഡെന്നീസിനെ ഞാൻ മാറ്റിയില്ല. പകരം ദിലീപിനോട് സിനിമ ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് യാദൃച്ഛികമായി കോട്ടയം നസീറിന്റെ ട്രൂപിൽ മിമിക്രി ചെയ്തിരുന്ന ജയസൂര്യയുടെ ഒരു പ്രോഗ്രാം ടിവിയിൽ കാണുകയും തുടർന്ന് ജയസൂര്യ സിനിമയിൽ നായകൻ ആവുകയും ചെയ്തത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT