നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര
Published on

നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആഡിസ് അക്കരയുടെ ആദ്യ ചിത്രം ആന്റണി വര്‍ഗീസ് പെപ്പെ നിര്‍മിക്കും. എവിപി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പെപ്പെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇത്. രണ്ട് വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ആഡിസിന്റെ പ്രോജക്ട് ഏറ്റെടുക്കാന്‍ ഒരു നിര്‍മാതാവ് എത്തുന്നത്.

607 ദിവസങ്ങളായി എല്ലാ ദിവസവും ചിത്രത്തിന്റെ അപ്‌ഡേറ്റ് ഇന്റസ്റ്റഗ്രാം വഴി തന്റെ ഫോളോവേഴ്‌സിനെ ആഡിസ് അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുതിയ അപ്‌ഡേറ്റില്‍ താന്‍ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാല്‍ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിര്‍മ്മാതാവായ പെപ്പെയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും പെപ്പെയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in