Film Talks

ദില്ലി വീണ്ടും വരുമെന്ന് ലോഗേഷ്, ബിഗിലിനെക്കാള്‍ കൈദി കയ്യടി നേടുമ്പോള്‍ ദളപതി ഫാന്‍സിനും ആഹ്ലാദിക്കാം

THE CUE

കാര്‍ത്തി തമിഴ് താരനിരയില്‍ തുടര്‍പരാജയങ്ങളുടെ പേരില്‍ പിന്നോക്കം പോയ നടനായിരുന്നു. തീരന്‍ അധികാരം ഒന്‍ട്രു മാറ്റി നിര്‍ത്തിയാല്‍ സമീപവര്‍ഷങ്ങളില്‍ ബോക്‌സ് ഓഫീസില്‍ തിരിച്ചടിയാണ് കൂടുതലും. ലോകേഷ് കനകരാജ് സംവിധാനം കൈദി കയ്യടി നേടി മികച്ച ത്രില്ലറെന്ന അഭിപ്രായം നേടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ തിരിച്ചുവരവാണ് കാര്‍ത്തിക്ക്. വിജയ് ചിത്രം ബിഗില്‍ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടക്കാനായില്ലെങ്കിലും ദീപാവലി റിലീസുകളില്‍ അഭിപ്രായത്തില്‍ ഒന്നാമത് കൈദിയാണ്. വിജയ് ചിത്രം ബിഗില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ മികച്ച ചിത്രമെന്ന ഒറ്റ അഭിപ്രായമാണ് കൈദിക്ക് ലഭിച്ചിരിക്കുന്നത്.

കൈദി രണ്ടാം ഭാഗം ചെയ്യുമെന്ന പ്രഖ്യാപനം സംവിധായകന്‍ ലോകേഷ് കനകരാജ് നടത്തി. കാര്‍ത്തിയുടെ ദില്ലി വീണ്ടും വരുമെന്നാണ് ലോകേഷ് പറഞ്ഞത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുമോ എന്ന ചോദ്യം സംവിധായകനെ മെന്‍ഷന്‍ ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ 25ന് റിലീസ് ചെയ്ത ബിഗില്‍ ഒന്നാം ദിവസം ചെന്നൈ സിറ്റിയില്‍ മാത്രം ഒരു കോടി 79 ലക്ഷം കളക്ഷന്‍ നേടി. സര്‍ക്കാരിന് ശേഷം ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന വിജയ് ചിത്രവുമാണ്. ബിഗില്‍ ചെന്നൈ സിറ്റിയില്‍ 32 ലക്ഷമാണ് ഓപ്പണിംഗ് ഗ്രോസ് നേടിയത്. നായികയോ പാട്ടുകളോ ഇല്ലാത്ത സീറ്റ് എഡ്ജ് ത്രില്ലറാണ് കൈദി എന്നാണ് വിശേഷിപ്പിക്കുന്നത്.

കാര്‍ത്തിയും സംവിധായകന്‍ ലോകേഷ് കനകരാജും 

വിജയ് ചിത്രം ബിഗിലിനെക്കാള്‍ അഭിപ്രായവും കയ്യടിയും കൈദി നേടുമ്പോള്‍ ദളപതി ഫാന്‍സിന് നിരാശപ്പെടേണ്ട. കാരണം വിജയ് നായകനായ അടുത്ത ചിത്രം ഒരുക്കുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ്‌ക്കൊപ്പം വിജയ് സേതുപതി പ്രധാന റോളിലെത്തുന്ന സിനിമ. മാളവികാ മോഹനനും മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും ചിത്രത്തിലുണ്ട്.

വിജയ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ പൂജ 

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് കൈദി നിര്‍മ്മിച്ചിരിക്കുന്നത്. മായ, ജോക്കര്‍ എന്നീ സിനിമകള്‍ക്കൊപ്പം കാര്‍ത്തിയുടെ കാശ്‌മോര, തീരന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും പ്രഭുവാണ്. ലോകേഷ് കനകരാജിനെ തമിഴകത്ത് പ്രിയങ്കരനാക്കിയ മാനഗരത്തിന്റെയും നിര്‍മ്മാതാവാണ് ഡ്രീം വാരിയര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT