Film Talks

'എന്നെ തേടി അടുത്തിടെ ഒരു നെഗറ്റീവ് റോള്‍ വന്നിരുന്നു, ഒടിടി ഇല്ലെങ്കില്‍ അത് സംഭവിക്കില്ല'; നിത്യ മേനോന്‍

നെഗറ്റീവ് കഥാപാത്രം തന്നെ തേടി വന്നത് ഒടിടിയുടെ വരവോടെയാണെന്ന് നടി നിത്യ മേനോന്‍. ഒടിടി ഇല്ലായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അതിനാല്‍ തനിക്ക് പ്രതീക്ഷ കൂടിയിട്ടുണ്ടെന്ന് നിത്യ ദ ക്യുവിനോട് പറഞ്ഞു.

'ഒടിടിയുടെ വരവോടെ എനിക്ക് പ്രതീക്ഷ കൂടിയിട്ടുണ്ട്. കാരണം പണ്ടത്തെ പോലെ വളരെ ഇടുങ്ങിയ രീതിയിലല്ല സിനിമയില്‍ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് വയസും, ലുക്കുമൊന്നും വിഷയമല്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥകള്‍ ഉണ്ടാകുന്നുണ്ട്. എല്ലാ കഥയിലും ഒരു ഹീറോയും ഹീറോയിന്‍ ആ ഹീറോയുടെ പുറകെ നടക്കലും അല്ല. അതിനാല്‍ മുന്‍പത്തേക്കാളും അഭിനേതാക്കള്‍ക്കും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും തുറന്ന് കഥ പറയാനും അഭിനയിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. കുറച്ച് കൂടി എക്‌സിപിരിമെന്റ് ചെയ്യാന്‍ സാധിക്കുന്നു', നിത്യ പറഞ്ഞു.

'സീരീസ് അതിന്റെ ഭാഗമായി ഉണ്ടായതാണ്. അതില്‍ വളരെ വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടുവരുന്നുണ്ട്. എന്റെ അടുത്ത് അടുത്തിടെ ഒരു നെഗറ്റീവ് റോള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു. അതൊന്നും ഒടിടി ഇല്ലെങ്കില്‍ ചിലപ്പോള്‍ വരില്ല. ടെററിസ്റ്റ്, വില്ലന്‍ റോളുകളെല്ലാം എന്റെ അടുത്ത് വരുന്നുണ്ട്. ഭയങ്കര രസകരമായൊരു സമയമാണിത്. ഇന്ന് കഴിവിനെ കുറച്ച് കൂടി തിരിച്ചറിയുന്നുണ്ട്. ഇന്ന് ആളുകള്‍ക്ക് വേണ്ടതും അത് തന്നെയാണെ'ന്നും നിത്യ അഭിപ്രായപ്പെട്ടു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT