Film Talks

നിത്യ മേനോന്‍ വിവാഹിതയാകുന്നുവെന്ന് വ്യാജവാര്‍ത്ത, ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്ത നല്‍കൂവെന്ന് നിത്യ

പ്രമുഖ അഭിനേത്രി നിത്യാ മേനോന്‍ മലയാളത്തിലെ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നുവെന്നായിരുന്ന് ഇന്നലെ മുതല്‍ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം ഫേക്ക് ന്യൂസ് ആണെന്ന് നിത്യ മേനോന്‍ ദ ക്യു'വിനോട് പ്രതികരിച്ചു.

ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്ന് നിത്യ മേനോന്‍. തെറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണമെന്നും നിത്യ മേനോന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജേണലിസം ബിരുദധാരിയായ നിത്യ മേനോന്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ഇന്ദു വി.എസ് സംവിധാനം ചെയ്ത 19(1)എ ആണ് നിത്യ മേനോന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. വിജയ് സേതുപതിയാണ് ഈ സിനിമയില്‍ മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്.

തെലുങ്കില്‍ വന്‍വിജയമായ ഭീംലനായക് എന്ന ചിത്രത്തിലും നിത്യ മേനോനായിരുന്നു നായിക.

ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടാണ് അഭിനയത്തിന് തുടക്കമിട്ടത്. അപൂര്‍വരാഗം, ഉറുമി, വയലിന്‍, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയാണ് മറ്റ് പ്രധാന മലയാള ചിത്രങ്ങള്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT