Film Talks

ബ്രേക്ക് എടുത്താല്‍ കല്യാണം ആണെന്നാണ് പലരും വിശ്വസിക്കുന്നത്: നിത്യ മേനോന്‍

താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന് പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി നടി നിത്യ മേനോന്‍. ഒരു റൂമര്‍ വരുമ്പോള്‍ അത് സത്യമാണോ എന്ന് ആരും അന്വേഷിയ്ക്കില്ല. കല്യാണം കഴിക്കുന്നില്ലെങ്കില്‍ ബ്രേക്ക് എടുക്കാന്‍ പാടില്ലെന്നാണ് പലരുടെയും ധാരണയെന്നും നിത്യ ദ ക്യു ഓണ്‍ ചാറ്റില്‍ പറഞ്ഞു.

'ഇവിടുത്തെ പ്രേക്ഷകര്‍ അഭിനേതാക്കളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിയുന്നത്രയും സിനിമകള്‍ ചെയ്യണം എന്നും അത് നിര്‍ത്തുന്നത് കല്യാണം കഴിയുമ്പോള്‍ മാത്രമായിരിക്കണം എന്ന് പലരും വിശ്വസിക്കുന്നു. ഒരു റൂമര്‍ വരുമ്പോള്‍ അത് സത്യമാണോ എന്ന് ആരും അന്വേഷിയ്ക്കില്ല. രണ്ട് വര്‍ഷം മുന്നേ കല്യാണം ഉറപ്പിച്ചതല്ലേ, അത് മുടങ്ങിയിട്ടുണ്ടാവുമല്ലേ എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്', നിത്യ പറയുന്നു.

ഒരു ബ്രേക്ക് എടുത്തതിന് ശേഷം അഭിനയിച്ചാല്‍ അതിനെ കം ബാക്ക് എന്ന് എന്തിന് വിളിക്കുന്നുവെന്നും നിത്യ ചോദിച്ചു.

'നമ്മുടെ സംസ്‌കാരത്തില്‍ ഒരു അഭിനേതാവിന്റെ പ്രോസസ്സ് ആര്‍ക്കും മനസ്സിലാവുന്നില്ല. ഞാന്‍ ഒരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചാല്‍ ഇങ്ങനെയുള്ള അപവാദങ്ങള്‍ വരും. കല്യാണം ഇല്ലെങ്കില്‍ ബ്രേക്ക് എടുക്കാന്‍ പാടില്ല എന്നും അവര്‍ വിശ്വസിക്കുന്നു. ഹോളിവുഡിലെ അഭിനേതാക്കള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയിലാണ് അഭിനയിക്കുക. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മാത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇവിടെ കുറച്ച് ദിവസം ഒന്നും ചെയ്യാതെ വീണ്ടും അഭിനയിച്ചാല്‍ അത് ഒരു കം ബാക്ക് ആവും. ഞാന്‍ ഇപ്പോഴും ഒരു നടിയല്ലേ, പിന്നെന്തിനാണ് കം ബാക്ക് എന്നൊക്കെ പറയുന്നത്?'

ജൂലായ് 29ന് റിലീസ് ചെയ്ത ഇന്ദു വി.എസ് തിരക്കഥാകൃത്തും സംവിധായികയുമായ 19 (1) (എ) ആണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT