Film Talks

ജോര്‍ജ്ജുകുട്ടിക്കൊപ്പം തീരില്ല രഹസ്യം, വരുണ്‍ കേസുമായി ഐജി ഗീതാപ്രഭാകറും ദൃശ്യം സെക്കന്‍ഡിലേക്ക്

'ആ രഹസ്യം ഞാന്‍ മരിക്കുമ്പോള്‍ എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞു ചേരും....അതാണ് ഞാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തരുന്ന ഏറ്റവും വല്യ സുരക്ഷ'. ജോര്‍ജ്ജ്കുട്ടി ഏഴ് വര്‍ഷത്തിന് മുമ്പ് കുടുംബത്തിന് നല്‍കിയ ഉറപ്പാണ്. ആ ഉറപ്പില്‍ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച വരുണ്‍ പ്രഭാകര്‍ കേസ് തന്നെയാവും ദൃശ്യം സെക്കന്‍ഡിനെ ഉദ്വേഗഭരിതമാക്കുമെന്ന സൂചന നല്‍കുന്നതാണ് ആശാ ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകന്റെ തിരോധാനവും കൊലപാതകവും അന്വേഷിക്കാന്‍ ഐജി ഗീതാ പ്രഭാകര്‍ വീണ്ടുമെത്തും. കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി ആശാ ശരത് സിനിമയില്‍ ജോയിന്‍ ചെയ്തു. കൊച്ചിയിലെ ലൊക്കേഷനിലാണ് ആശ ജോയിന്‍ ചെയ്തത്.

കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവാണ്. അത്രയേറെ കാത്തിരിക്കുന്ന ദൃശ്യം സെക്കന്‍ഡിനൊപ്പമുള്ള യാത്ര തുടങ്ങുന്നു. കരിയറിലെ മികച്ച റോളുകളിലൊന്ന്. ഐജി ഗീതാ പ്രഭാകറായി വീണ്ടുമെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍- ആശാ ശരത് ഫേസ്ബുക്കില്‍ കുറിച്ചു. ദൃശ്യം സെക്കന്‍ഡ് ചിത്രീകരണം സെപ്തംബര്‍ 21ന് കൊച്ചിയില്‍ തുടങ്ങി. പത്ത് ദിവസത്തോളം ഇന്‍ഡോര്‍ ലൊക്കേഷനുകളിലാണ് ചിത്രീകരണം. ആശാ ശരതിനെ കൂടാതെ മുരളി ഗോപിയും പ്രധാന റോളിലുണ്ട്. സുജിത് വാസുദേവിന്റെ സ്ഥാനത്ത് സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹകന്‍. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

ദൃശ്യം ആദ്യഭാഗത്തെ ജോര്‍ജ്ജുകുട്ടിയില്‍ നിന്ന് മോഹന്‍ലാലിനും ഗെറ്റപ്പില്‍ വ്യത്യാസമുണ്ടാകും. ആദ്യഭാഗത്തെ അഭിനേതാക്കള്‍ക്കൊപ്പം പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT