Film Talks

മോഹന്‍ലാലിന്റെ പിറന്നാളില്‍ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും, കമന്റ് ശരിയെന്ന് ഷാജി കൈലാസ്

ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്‌നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ മോഹന്‍ലാലിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ടെന്ന് സുഹൃത്തും സംവിധായകനുമായ ഷാജി കൈലാസ്. മോഹന്‍ലാലിന് പിറന്നാളാശംസ നേര്‍ന്നുള്ള കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു സംവിധായകന്‍ എന്ന നിലയില്‍ കൂടി ഞാനറിഞ്ഞ മോഹന്‍ലാല്‍ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ഫാന്‍സുകാര്‍ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. 'നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും.'

രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് മോഹൻലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് വാട്സാപ്പിൽ വന്ന ഒരു സന്ദേശത്തിൽ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹൻലാൽ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടൻ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തിൽ പുതിയൊരു ഭാവവുമായി വന്ന് ഈ നടൻ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോൾ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവിൽ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ കൂടി ഞാനറിഞ്ഞ മോഹൻലാൽ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നു. ഫാൻസുകാർ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

മോഹന്‍ലാലിന്റെ താരമൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായതും മലയാളത്തിലെ ഒന്നാമത്തെ സൂപ്പര്‍താരമായി മോഹന്‍ലാലിനെ മാറ്റിയതുമായ ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഇടക്കാലത്ത് മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം ഷാജി കൈലാസ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടന്നില്ല. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ഷാജി കൈലാസിന്റെ പുതിയ സിനിമ.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT