Film Talks

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ മഹാസംരംഭമെന്ന് മമ്മൂട്ടി, ‘എല്ലാവരും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നു’

THE CUE

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ചിന് രാത്രി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് മമ്മൂട്ടി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ പ്രതീകമായി ഈ മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നതായി വീഡിയോ സന്ദേശത്തില്‍ മമ്മൂട്ടി പറയുന്നു. ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനുട്ട് നേരം ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ, മൊബൈലോ, ദീപമോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കൊവിഡ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നുനീങ്ങുന്നതിന്റെ പ്രതീകാത്മക കൂട്ടായ്മ എന്ന നിലയിലാണ് ആഹ്വാനമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ വീഡിയോ സന്ദേശം

കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനുട്ട് നേരം എല്ലാവരും അവരവരുടെ വീട്ടില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ പ്രതീകമായി ഈ മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. സാധാരണക്കാരന്‍ ദുരിതം അകറ്റാന്‍ പ്രഖ്യാപനമില്ലെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദീപം തെളിയിക്കല്‍ പോരെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT