Film Talks

നല്ല രീതിയിൽ പഠിക്കുക; ഈ നാടിന്റെ മുഴുവൻ പ്രതീക്ഷകളും നിങ്ങളിലാണ്; വിദ്യാർഥികളെ ആശംസിച്ച് മമ്മൂട്ടി

പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികൾക്ക് ആശംസകളുമായി നടൻ മമ്മൂട്ടി. എസ് ഐ ഇ ടി കേരളയുടെ ആഭിമുഖ്യത്തിൽ വീഡിയോ മുഖാന്തരമാണ് താരം വിദ്യാർഥികളെ ആശംസിച്ചത് . സംവിധായകൻ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ ആശംസ വീഡിയോ പങ്കുവെച്ചു. എല്ലാവരും നല്ല രീതിയിൽ പഠിക്കണമെന്നും ഈ നാടിന്റെ മുഴുവൻ പ്രതീക്ഷയും നിങ്ങളിലാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ:

പ്രിയപ്പെട്ട കൂട്ടുകാരെ പുതിയൊരു അധ്യയന വർഷം തുടങ്ങുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഓടിവരും. പുതിയ പുസ്തകങ്ങൾ, പുതിയ ഉടുപ്പുകൾ, പുതിയ ബാഗ്, പുതിയ കുട, പുതിയ കൂട്ടുകാർ, പുതിയ ക്ലാസ്സ്‌റൂം, പുതിയ അധ്യാപകർ അങ്ങനെ പലതും. പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട് . പക്ഷെ ഈ വർഷവും അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കാരണം കാലം ഒട്ടും നമുക്ക് അനുകൂലമല്ല. പക്ഷെ നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാൽ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് അതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിജിറ്റൽ ക്ലാസ്റൂമുകൾ ഒരുക്കി നമ്മൾ മറ്റുള്ളവർക്ക് മാതൃകയായി. ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റൽ ഓൺലൈൻ ക്ലാസ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുളള അധ്യാപകർ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ സാധാരണ ക്ലാസ്സ്മുറികൾ എന്നപോലെ നിങ്ങളെ പഠിപ്പിക്കും. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയിൽ പഠിക്കുക.ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT