Film Talks

'അത് പുരസ്‌കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ്', മന്ത്രിയുടേത് അപഹാസ്യവും പരിഹാസ്യവുമായ അവകാശവാദം

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ നടത്തിയ പ്രസ്താവനയില്‍ വിയോജിപ്പറിയിച്ച് സംവിധായകന്‍ ഡോ.ബിജു. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നമ്മള്‍ ആദ്യം അവാര്‍ഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രന്‍സിന് ആയിരുന്നു... ജയസൂര്യ, സൗബിന്‍ ഷാഹിര്‍...ആ നിരയില്‍ ഇപ്പോള്‍ സുരാജ് വെഞ്ഞാറാംമൂടും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു' എന്ന പ്രസ്താവന ഈ പ്രതിഭകളുടെ കഴിവിനെ റദ്ദ് ചെയ്യുന്നതാണെന്ന് ഡോ.ബിജു. എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം..ഇത് ഒരു ഔദാര്യമായി നല്‍കിയത് ആണ് എന്നാണോ..ഈ നടന്മാര്‍ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവര്‍ക്ക് പുരസ്‌കാരം കിട്ടിയത്. ജൂറി അംഗങ്ങള്‍ പ്രകടന മികവ് മാത്രം കണക്കിലെടുത്തു നല്‍കിയ അവാര്‍ഡ് അല്ലേ ഇത്. അല്ലാതെ സര്‍ക്കാര്‍ നിശ്ചയിച്ചുറപ്പിച്ചു ഇവര്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്നു പറഞ്ഞു കൊടുത്തത് ഒന്നുമല്ലല്ലോ.മന്ത്രിയുടെ പറച്ചില്‍ കേട്ടാല്‍ ഇത് സര്‍ക്കാര്‍ അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേള്‍ക്കുന്നവര്‍ക്ക് തോന്നുമെന്നും ഡോ.ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ.ബിജുവിന്റെ കുറിപ്പ്

'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നമ്മള്‍ ആദ്യം അവാര്‍ഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രന്‍സിന് ആയിരുന്നു... ജയസൂര്യ, സൗബിന്‍ ഷാഹിര്‍...ആ നിരയില്‍ ഇപ്പോള്‍ സുരാജ് വെഞ്ഞാറാംമൂടും മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു'

എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം..ഇത് ഒരു ഔദാര്യമായി നല്‍കിയത് ആണ് എന്നാണോ..ഈ നടന്മാര്‍ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവര്‍ക്ക് പുരസ്‌കാരം കിട്ടിയത്. ജൂറി അംഗങ്ങള്‍ പ്രകടന മികവ് മാത്രം കണക്കിലെടുത്തു നല്‍കിയ അവാര്‍ഡ് അല്ലേ ഇത്. അല്ലാതെ സര്‍ക്കാര്‍ നിശ്ചയിച്ചുറപ്പിച്ചു ഇവര്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്നു പറഞ്ഞു കൊടുത്തത് ഒന്നുമല്ലല്ലോ.മന്ത്രിയുടെ പറച്ചില്‍ കേട്ടാല്‍ ഇത് സര്‍ക്കാര്‍ അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേള്‍ക്കുന്നവര്‍ക്ക് തോന്നും. അത് പുരസ്‌കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ് . ഏതായാലും ഇന്ദ്രന്‍സിന് പുരസ്‌കാരം നല്‍കിയ ജൂറിയിലെ അംഗം എന്ന നിലയില്‍ പറയട്ടെ. ആ പുരസ്‌കാരം ഇന്ദ്രന്‍സിന്റെ പ്രകടനത്തെ മുന്‍ നിര്‍ത്തി ജൂറി തീരുമാനിച്ചതാണ്. പത്ര സമ്മേളനത്തില്‍ പേര് വായിക്കുന്നതിന് തൊട്ടു മുന്‍പാണ് മന്ത്രി അവാര്‍ഡ് ആര്‍ക്കാണ് എന്നു തന്നെ അറിയുന്നത്. അതുപോലെ തന്നെ ആകുമല്ലോ വിനായകനും, സൗബിനും, ജയസൂര്യയ്ക്കും, സുരാജിനും ഒക്കെ പുരസ്‌കാരങ്ങള്‍ ജൂറി തീരുമാണിച്ചിട്ടുണ്ടാവുക. അതെല്ലാം തന്നെ അവരുടെ പ്രകടനം കണക്കിലെടുത്തു മാത്രം നല്‍കിയതാണ്. അതിനെ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഞങ്ങള്‍ ദാ ഇവര്‍ക്കൊക്കെ അവാര്‍ഡ് കൊടുത്തു എന്ന് സാംസ്‌കാരിക മന്ത്രി പറയുമ്പോള്‍ അത് സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്ത ഒരു ഔദാര്യം ആണ് എന്ന ധ്വനി വരും. അവരുടെ കഴിവിനെ റദ്ദ് ചെയ്യുന്ന ഒരു പ്രസ്താവന ആണത്.അത് ആ നടന്മാരോടും ആ ജൂറികളോടും കാട്ടുന്ന അനാദരവ് ആണ്..അത് അപഹാസ്യവും പരിഹാസ്യവും ആയ ഒരു അവകാശ വാദം ആണ്..

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT