Film Talks

ചികിത്സയില്‍ കഴിയുന്ന അംബിക റാവുവിന് അടിയന്തരസഹായം; ഒരു ലക്ഷം രൂപ നല്‍കി ജോജു ജോര്‍ജ്

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അംബിക റാവുവിന് സഹായവുമായി നടന്‍ ജോജു ജോര്‍ജ്. അടിയന്തരസഹായമായി ഒരു ലക്ഷം രൂപയാണ് നടന്‍ അംബികയ്ക്ക് നല്‍കിയത്.

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായിരുന്ന അംബിക റാവു ഏറെക്കാലമായി ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. സംവിധായകന്‍ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ അംബികയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സുഹൃത്തുക്കളുടെ ഉള്‍പ്പടെ സഹായത്തോടെയാണ് നാളുകളായി ചികിത്സ തുടരുന്നത്. ഇതിനിടെ എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക. തബല, മൃദംഗം ആര്‍ട്ടിസ്റ്റാണ് അജി. ഒന്നര പതിറ്റാണ്ടോളമായി ഗാനമേളകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവിധായകരായ ലാല്‍ ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവരുള്‍പ്പെടുന്ന തൃശൂരില്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മ അംബികയ്ക്ക് സഹായവുമായി മുന്നില്‍ തന്നെയുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, അനുരാഗ കരിക്കിന്‍വെള്ളം, വൈറസ്, മീശ മാധവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്യം, തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ambika Rao, SB A/c 10626756268

Poonkunnam Branch Trissur

IFSC -code SBIN0016080

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT