Film Talks

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

ഭ്രമയുഗം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും അതിന് കാരണം മമ്മൂക്കയുടെ അഭിനയമാണെന്നും നടൻ രാജ് ബി ഷെട്ടി. ചിത്രത്തിലെ മമ്മൂക്കയുടെ അഭിനയത്തെ ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് ഡീകോഡ് ചെയ്യാൻ കഴിഞ്ഞില്ല. ടർബോ സിനിമയുടെ സെറ്റിൽ അദ്ദേഹത്തിന്റെ അഭിനയം താൻ കണ്ടിട്ടുണ്ട്. എന്നാൽ ഭ്രമയുഗത്തിലെ പെർഫോമൻസ് കണ്ടപ്പോൾ രണ്ടും രണ്ട് വ്യത്യസ്ത മനുഷ്യരാണെന്ന് തോന്നിപ്പോയി. തനിക്കൊരു അവസരമുണ്ടായിരുന്നെങ്കിൽ ഭ്രമയുഗത്തിന്റെ സെറ്റിൽ പോയി അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് ഒബ്‌സേർവ് ചെയ്യുമായിരുന്നു എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു.

രാജ് ബി ഷെട്ടി പറഞ്ഞത് :

ഞാൻ അധികം മമ്മൂട്ടി സിനിമകൾ കണ്ടിട്ടില്ല. അടുത്തായിട്ട് ഭ്രമയുഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതിന് കാരണം മമ്മൂക്കയുടെ അഭിനയമാണ്. ചിത്രത്തിലെ മമ്മൂക്കയുടെ അഭിനയത്തെ ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് ഡീകോഡ് ചെയ്യാൻ കഴിഞ്ഞില്ല.അതിന് മുൻപ് ടർബോ സിനിമയുടെ സെറ്റിൽ അദ്ദേഹത്തിന്റെ അഭിനയം ഞാൻ കണ്ടിട്ടുണ്ട്. അത് വേറെ ഒരു ആളാണ്. അതുകൊണ്ട് അദ്ദേഹം എങ്ങനെ അഭിനയിക്കുമെന്ന് എനിക്കറിയാം. എന്നാൽ ഭ്രമയുഗം കണ്ടപ്പോൾ നമ്മുടെ സെറ്റിൽ കണ്ട ഒരാളിൽ നിന്നല്ല അങ്ങനെയൊരു പെർഫോമൻസ് വന്നത്. ഭ്രമയുഗത്തിലെ പെർഫോമൻസ് കണ്ടപ്പോൾ രണ്ടും രണ്ട് വ്യത്യസ്ത മനുഷ്യരാണെന്ന് തോന്നിപ്പോയി. എനിക്കൊരു അവസരമുണ്ടായിരുന്നെങ്കിൽ ഭ്രമയുഗത്തിന്റെ സെറ്റിൽ പോയി അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് ഒബ്‌സേർവ് ചെയ്യുമായിരുന്നു.

രാജ് ബി ഷെട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. ഒരു ആക്ഷൻ മാസ്സ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം മെയ് 23 ന് തിയറ്ററിലെത്തും. ചിത്രത്തിൽ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നത്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT