Film Talks

'മമ്മൂക്ക, ഒരു നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിനുളള ഉദാഹരണം, 'ന്യൂയോർക്കു'മായി ഉടനെത്താം'; വൈശാഖ്

നേരിൽ കണ്ടപ്പോൾ ഏറെ അത്ഭുതപ്പെടുത്തിയത് മമ്മൂട്ടിയിലെ മനുഷ്യനെന്ന് സംവിധായകൻ വൈശാഖ്. ഒരു നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിനുളള അപൂർവ്വം ചില ഉദാഹരണങ്ങളിൽ ഒന്നാണ് മമ്മൂക്കയെന്നും വൈശാഖ് പറയുന്നു. ഉടൻ തന്നെ മമ്മൂട്ടി നായകനാകുന്ന ന്യൂയോർക്ക് സിനിമയുമായി വരാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വൈശാഖ് വീഡിയോയിൽ പറയുന്നു. മമ്മൂട്ടി ടൈംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വൈശാഖ് സംസാരിച്ചത്.

'സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ടേ മമ്മൂക്ക മനസിലൊരു സൂപ്പർ താരമായിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ, കൂടുതൽ അടുത്തറിഞ്ഞപ്പോൾ, ഒരു താരം എന്നതുപോലെ തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് മമ്മൂക്ക എന്ന മനുഷ്യനാണ്. ഒരു നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിന് പലപ്പോഴും എന്റെ മുന്നിൽ തോന്നിയിട്ടുളള അപൂർവ്വം ചില ഉദാഹരണങ്ങളിൽ ഒന്നാണ് മമ്മൂക്ക. നമ്മുടെ ഏതൊരു പ്രശ്നങ്ങളിലും ഒരു ജേഷ്ടന്റെ വാത്സല്യത്തോടെ സംരക്ഷണത്തോടെ അദ്ദേഹം കൂടെ ഉണ്ടാകാറുണ്ട്. അദ്ദേഹത്തോടൊപ്പം ചെയ്യുന്ന ഓരോ സിനിമയും എനിക്ക് നല്ല സമയവും ത്രില്ലുമാണ്. വൈകാതെ മമ്മൂക്കയോടൊപ്പം ന്യൂയോർക്കുമായി വരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ', വൈശാഖ് പറയുന്നു.

'മധുരരാജ'യ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ന്യൂയോർക്ക്'. ഫാമിലി ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അമേരിക്കയിലാണ് ചിത്രം നിർ‍മിക്കുന്നത്. വൈശാഖ് തന്നെ നിർമിച്ച 'ഇര' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നവീൻ ജോൺ ആണ് 'ന്യൂയോർക്കി'ന് തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ നിർ‍മ്മാണ കമ്പനികളിലൊന്നായ യുജിഎം പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. മമ്മൂട്ടി നായകനായ 'പോക്കിരിരാജ'യായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് കഴിഞ്ഞ വർഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'മധുരരാജ'യും വൈശാഖ് ഒരുക്കിയിരുന്നു.

Director Vyshak about Mammootty and and his new project Newyork

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT