Film Talks

തിയറ്ററുകളിൽ സ്ഫോടനമുണ്ടാക്കാൻ നോളന്റെ ഓപ്പൻഹൈമർ ; റിലീസ് ജൂലായ് 21ന്

ജെ. റോബെർട്ട് ഓപ്പൻഹൈമറുടെ മാൻഹട്ടൻ പ്രോജെക്ടിനെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ നിർമിക്കുന്ന 'ഓപ്പൻഹൈമറി'ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പ്യൂ, എമിലി ബ്ലണ്ട് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ ഉള്ളത്.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്‌ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമ കാണിക്കുന്നത്. ആദ്യത്തെ ന്യൂക്ലിയർ ബോംബ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്ന ഓപ്പൻഹൈമറുടെ ശബ്ദത്തോടെയാണ് ട്രെയ്ലർ തുടങ്ങുന്നത്.

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റഫർ നോളൻ മടങ്ങിയെത്തുന്ന ചിത്രത്തിന് ആരാധകരുടെ പ്രതീക്ഷ ഏറെയാണ്. ക്രിസ്റ്റഫർ നോളൻ കഥയും സംവിധാനവും ചെയ്യുന്ന ചിത്രം ജൂലൈ 7നാണ് റിലീസ് ചെയുന്നത്. കൈ ബൈഡിന്റെ അമേരിക്കൻ പ്രൊമോത്യൂസിനെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം യൂണിവേഴ്സൽ പിക്ചർസ് ആണ് .

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT