Film Talks

'കഥ കേട്ടപ്പോൾ തന്നെ ഈ സിനിമയുടെ ഭാ​ഗം ആവണം എന്നാണ് എനിക്ക് തോന്നിയത്'; ചിന്നു ചാന്ദ്നി

വിശേഷത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഈ സിനിമയുടെ ഭാ​ഗമാവണം എന്ന് തോന്നിയിരുന്നുവെന്ന് നടി ചിന്നു ചാന്ദ്നി. സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രമാണ് വിശേഷം. വിശേഷത്തിന്റെ കഥയോടാണ് ഏറ്റവും ഇഷ്ടം തോന്നിയത് എന്നും നമുക്ക് പരിചയമുള്ള കഥാപരിസരത്തിൽ നിന്നും പരിചയമുള്ള ആൾക്കാരുടെ കഥയാണ് ചിത്രം പറയുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിന്നു ചാന്ദ്നി പറഞ്ഞു.

ചിന്നു ചാന്ദ്നി പറഞ്ഞത്:

ഈ സിനിമയുടെ കഥയോടാണ് ഇഷ്ടം തോന്നിയത്. നമ്മുടെയോ നമുക്ക് പരിചയമുള്ളതോ ആയ ആൾക്കാരുടെ കഥയായിരിക്കാം ഇത്. അതുകൊണ്ടാണ് കഥ കേട്ടപ്പോൾ തന്നെ ഈ സിനിമയുടെ ഭാ​ഗം ആവണം എന്ന് എനിക്ക് തോന്നിയത്.

പുനർവിവാഹിതയാകുന്ന സജിതയുടെയും ഷിജുവിൻ്റെയും കഥയാണ് 'വിശേഷ'ത്തിന്റെ കഥാപശ്ചാത്തലം. ദൈനംദിന സങ്കീർണ്ണതകൾ, രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നിലവിലെ നായകസങ്കല്പങ്ങളെ പുനർനിർവചിക്കുന്ന ഷിജു ഭക്തൻ, വൈകിയ, രണ്ടാം വിവാഹം ഉൾപ്പെടെയുള്ള യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ചിത്രത്തിൽ സജിത എന്ന കഥാപാത്രത്തെയാണ് ചിന്നു ചാന്ദ്നി അവതരിപ്പിക്കുന്നത്. ഷിജു എന്ന കഥാപാത്രത്തെയാണ് ആനന്ദ് മധുസൂദനൻ അവതരിപ്പിക്കുന്നത്.

സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് വിശേഷം നിർമിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'വിശേഷം'. സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SCROLL FOR NEXT