Film Talks

'നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ';ബിരിയാണിയ്ക്കെതിരെയുള്ള കമന്റിന് മറുപടിയുമായി സജിൻ ബാബു

കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി സിനിമയെക്കെതിരെയുള്ള കമന്റിന് മറുപടി നൽകി സംവിധായകൻ. നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ" എന്നുള്ള കമന്റുകൾക്കാണ് ഫേസ്ബുക്കിലൂടെ സംവിധായകൻ സജിൻ ബാബു മറുപടി നൽകിയിരിക്കുന്നത്.

സജിൻ ബാബുവിന്റെ ഫേസ്ബുക് കുറിപ്പ്

ബിരിയാണി" കണ്ടതിനു ശേഷം " നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ" എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവിൽ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയിൽ അല്ല. അതിൽ കൈ കടത്തൽ എന്റെ അവകാശവുമല്ല.. അപ്പോൾ ഗുഡ് നൈറ്റ്....

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രം അടുത്തിടെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്, അതിനു ശേഷം Cave എന്ന പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ റിലീസിനുമെത്തി.കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. അൺടു ദി ഡസ്ക്' (അസ്തമയം വരെ) 'അയാൾ ശശി' തുടങ്ങിയ സിനിമകൾക്ക് ശേഷം സജിൻ സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി.

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

SCROLL FOR NEXT