Film Talks

തെലുങ്കില്‍ ‘അയ്യപ്പന്‍ നായരാകാന്‍’ ബാലയ്യ, കോശിയാകാന്‍ റാണാ ദഗ്ഗുബട്ടി?

THE CUE

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ 'അയ്യപ്പനും കോശിയും' തമിഴിന് പുറമേ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ബിജു മേനോന്‍ അവതരിപ്പിച്ച മുണ്ടൂര്‍ മാടന്‍ അയ്യപ്പന്‍ നായരുടെ റോളില്‍ സൂപ്പര്‍താരം ബാലകൃഷ്ണയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിതാരാ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ബാലയ്യയെയും പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിനായി റാണ ദഗ്ഗുബട്ടിയെയും സമീപിച്ചതായി തെലുങ്ക് സിനിമാ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നന്ദമുറി ബാലകൃഷ്ണയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്നും റാണാ ദഗ്ഗുബട്ടി പൃഥ്വിരാജ് ചെയ്ത റോളില്‍ തെലുങ്കില്‍ എത്തുന്ന കാര്യം ഏതാണ്ട് ഉറപ്പിക്കാമെന്നും തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് നാഗവംശിയാണ് ചിത്രം തെലുങ്കില്‍ നിര്‍മ്മിക്കുന്നത്. നേരത്തെ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രമായി ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 35 കോടിക്ക് മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് ആയി കളക്ഷന്‍ നേടിയത്. സംവിധായകന്‍ രഞ്ജിത്ത് പി എം ശശിധരനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമില്‍ ഈ മാസം മുതല്‍ പ്രദര്‍ശനത്തിനുണ്ട്.

തമിഴില്‍ എസ്് കതിരേശനാണ് സിനിമയുടെ റീമേക്ക് നിര്‍മ്മിക്കുന്നത്. ബിജു മേനോന്റെ റോളില്‍ ശര്തകുമാറിനെയും പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി ശശികുമാറിനെയുമാണ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ എസ് ഐ അയ്യപ്പന്‍ നായരും റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമാണ് അയ്യപ്പനും കോശിയും.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT