Film News

കോടികള്‍ വേണ്ട; ആരാധകര്‍ക്കായി പുകയില പരസ്യം വേണ്ടെന്ന് വെച്ച് യഷ്

പുകയില പരസ്യത്തില്‍ നിന്നും പിന്മാറി കന്നഡ സൂപ്പര്‍ താരം യഷ്. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് യഷ് പിന്മാറിയത്. കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരാധകരുടെ താല്‍പ്പര്യങ്ങളെ മാനിച്ചാണ് യഷ് പരസ്യം വേണ്ടെന്ന് വെച്ചത്.

'പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആരാധകരുടെയും ഫോളോവേഴ്സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ', എന്ന് യഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു'.

അടുത്തിടെ തെലുങ്ക് താരം അല്ലു അര്‍ജുന്‍ പുകിയല ഉത്പന്നങ്ങളുടെ പരസ്യം വേണ്ടെന്ന് വെച്ചത് വാര്‍ത്തയായിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഒരു പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് തൊട്ടുപിന്നാലെ തന്നെ അതില്‍നിന്നും നിന്ന് പിന്മാറിയിരുന്നു. സംഭവത്തില്‍ അക്ഷയ് കുമാര്‍ തന്റെ ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. തനിക് ലഭിച്ച എന്‍ഡോഴ്സ്മെന്റ് തുക നല്ല കാര്യങ്ങളായി ഉപയോഗിക്കുമെന്നാണ് അക്ഷയ് കുമാര്‍ അറിയിച്ചത്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

SCROLL FOR NEXT