Film News

ജോമോൻ പനച്ചേലിനെ ഇഷ്ട്ടപ്പെട്ടു; ബാബുരാജിനെ പുതിയ സിനിമയിലേക്ക് ക്ഷണിച്ച് വിശാൽ

ദിലീഷ് പോത്തന്‍റെ 'ജോജി'യില്‍ ബാബുരാജ് അവതരിപ്പിച്ച 'ജോമോന്‍ പനച്ചേല്‍' എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് തമിഴ് നടൻ വിശാൽ. സിനിമയിലെ ബാബുരാജിന്റെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടർന്ന് വിശാൽ നായകനാകുന്ന സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. തു പ ശരവണൻ ആണ് സംവിധായകൻ. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക.

സിനിമയിൽ ഒരു പ്രധാന കഥാപത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമാണെങ്കിലും 'വില്ലന്‍' എന്ന് പറയാനാവില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിശാൽ നേരിട്ട് ഫോൺ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും ബാബുരാജ് പറഞ്ഞു.

സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജുമാണ് സിനിമയിൽ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന സിനിമയുടെ അവസാനത്തിൽ മൂന്ന് കഥാപാത്രങ്ങളും നേർക്കുനേർ വരികയാണ്. അജിത്ത് നായകനായ 'ജന'യിലും വിക്രം നായകനായ 'സ്കെച്ചി'ലും ബാബുരാജ് മുൻപ് അഭിനയിച്ചിട്ടുണ്ട്.

ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലേക്ക് ബാബുരാജ് ഈ മാസം പത്തിന് ജോയിന്‍ ചെയ്യും. 30 ദിവസത്തെ ഡേറ്റ് ആണ് ബാബുരാജ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് കൂടാതെ ചെന്നൈയിലും കുറച്ച് ഭാഗം ചിത്രീകരിക്കും. അജിത്ത് നായകനായ 'ജന'യിലും വിക്രം നായകനായ 'സ്കെച്ചി'ലും ഇതിനു മുന്‍പ് ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT