അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ
Published on

അഞ്ചകള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഡിസ്കോ" ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ഈ ചെംബോസ്കി മോഷൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്. ആൻ്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആക്ഷൻ ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത്. ഉല്ലാസ് ചെമ്പൻ്റെ അരങ്ങേറ്റ ചിത്രമായിരുന്ന അഞ്ചകള്ളകോക്കാൻ പ്രമേയം കൊണ്ടും വ്യത്യസ്തമായ മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2024 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം - അർമോ, സംഗീതം- മണികണ്ഠൻ അയ്യപ്പ, എഡിറ്റർ- രോഹിത് വിഎസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, മേക്കപ്പ്ഃ- റോണക്സ് സേവ്യർ, ആക്ഷൻഃ- കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്- മെൽവി ജെ, കളറിസ്റ്റ്- അശ്വത് സ്വാമിനാഥൻ, സൌണ്ട് ഡിസൈനർ- ആർ കണ്ണദാസൻ, സൌണ്ട് മിക്സ്-കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശ്രീജിത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്- മനീഷ് ഭാർഗവൻ, വിഎഫ്എക്സ്- ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്- അജിത് കുമാർ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in