

മികച്ച ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് അർഹത നേടി രണ്ട് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റര്‍ 1', അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദി ഗ്രേറ്റ്' എന്നീ ചിത്രങ്ങൾ അക്കാദമി പുറത്തുവിട്ട 201 സിനിമ പട്ടികയില്‍ ഇടം നേടി. ജനറൽ എൻട്രിക്ക് വേണ്ട യോഗ്യതകൾക്ക് പുറമേയുള്ള അധിക യോഗ്യതകൾ കൂടി ഈ സിനിമകൾ നേടിയിട്ടുണ്ട്.
അക്കാദമി നിർദേശിക്കുന്ന നാല് യോഗ്യതകൾ നേടുന്ന സിനിമകളെയാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുക. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും ഇരു ചിത്രങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ജനുവരി 22-നാണ് 98-ാമത് അക്കാദമി അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുക.