Film News

വിജയ് സേതുപതി വീണ്ടും മലയാളത്തില്‍, കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ദു.വി.എസിന്റെ സിനിമയുടെ ചിത്രീകരണം

വിജയ് സേതുപതിക്കൊപ്പം നിത്യാ മേനോനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(a) എന്ന സിനിമയിലൂടെ വിജയ് സേതുപതി വീണ്ടും മലയാളത്തിലെത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം. ഇന്ദു.വി.എസ് തന്നെയാണ് തിരക്കഥ.

നായകന്‍-നായിക സങ്കല്‍പ്പത്തിനൊപ്പമുള്ള ഒന്നല്ലെന്ന് സംവിധായിക ഇന്ദു.വി.എസ് നേരത്തെ ക്യു'വിനോട് പറഞ്ഞിരുന്നു. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിന്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ടൈറ്റിലെന്ന് ഇന്ദു.വി.എസ് ദ ക്യുവിനോട് പറഞ്ഞു.

നിത്യ ചെയ്യുന്ന ഒരു പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നമ്മള്‍ ഈ സിനിമ കാണുന്നത്, പക്ഷെ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലാണ്. ഒന്നിലധികം ഴോണറുകളിലൂടെ കടന്നുപോകുന്ന സിനിമയാണ്. പക്ഷെ സിനിമ കണ്ട് കഴിയുമ്പോള്‍ തോന്നുക ഒരു പൊളിറ്റിക്കല്‍ ഡ്രാമ എന്ന നിലയ്ക്കാണെന്നാണ് വിശ്വാസം

ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ക്യാമറ. വിജയ് ശങ്കര്‍ എഡിറ്റിംഗ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.

Vijay Sethupathi, Nithya Menen Indu VS ‘19 (1) (a)’

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT