Film News

ചക്കരക്കുടത്തിന്റെ പൊളിറ്റിക്‌സുമായി മഞ്ജുവും സൗബിനും, 'വെള്ളരിപ്പട്ടണം' നാളെ തിയ്യേറ്ററുകളില്‍

മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പൊളിറ്റിക്കൽ സറ്റയർ 'വെള്ളരിപട്ടണം' നാളെ തിയ്യേറ്ററുകളിലേക്ക്. ശരത് കൃഷ്ണ തിരക്കഥ രചിച്ച് മഹേഷ് വെട്ടിയാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.

ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പാണ് ചക്കരക്കുടം പഞ്ചായത്ത്. അവിടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും പതിപ്പുകള്‍ കാണാം. വളരെ ആഴത്തില്‍ ദേശീയ രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന ജനതയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയമെന്നപോലെ പരിചിതമാണ് മലയാളിക്ക് ദേശീയ രാഷ്ട്രീയവും. രാഷ്ട്രീയം പറയരുതെന്ന മുന്നറിയിപ്പ് തന്നെ മലയാളിക്ക് വേണ്ടിയുണ്ടാക്കിയതാണ്. തിരക്കഥാകൃത്ത് ശരത് കൃഷണ ദ ക്യുവിനോട് പറഞ്ഞു.

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

I am coming to save Malayalam Cinema... കിടിലൻ ടീസറുമായി 'മോളിവുഡ് ടൈംസ്'

യുഎഇ സ്വദേശികളോടുള്ള ആദരം; 25 ലക്ഷം ദിര്‍ഹത്തിന്‍റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

A ഫോർ ആക്ഷൻ! ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന്' 'എ' സർട്ടിഫിക്കറ്റ്

മതതീവ്രവാദി, ജിഹാദി എന്ന് വിളിച്ചു; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അൻസിബ ഹസ്സൻ

പാറ്റ വെറും പാരഡിയല്ല; കോക്രോച്ച് ജനതാ പാര്‍ട്ടി എങ്ങനെ സംഭവിക്കുന്നു?

SCROLL FOR NEXT