Film News

ഇന്ദിര ഗാന്ധിയായി മഞ്ജു, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍; 'വെള്ളരിപട്ടണം' പോസ്റ്റര്‍ തരംഗമാകുന്നു

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന വെള്ളരിപട്ടണത്തിന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ മഞ്ജു വാര്യര്‍ ഇന്ദിര ഗാന്ധിയുടെ ലുക്കിലാണ് ഉള്ളത്. മഞ്ജുവിനൊപ്പം ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന സൗബിനുമുണ്ട്.

'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം' എന്നാണ് പോസ്റ്ററിലെ ക്യാപ്ക്ഷന്‍. ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രമെന്ന സൂചനയാണ് മുന്‍പ് പുറത്ത് വന്ന ടീസറും ക്യാരക്ടര്‍ റീലുകളും സൂചിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമെ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിലുണ്ട്.

അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

പെരുന്നാൾ കളറാക്കാൻ ''റങ്ക് തെളിന്ദവളല്ലേ...''; ഡർബിയിലെ ആദ്യ ഗാനം

'നിർമ്മാതാവ് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാത്ത വിഹിതം, പേട്രിയറ്റ് പ്രദർശിപ്പിക്കില്ല': ഫിയോക്ക് പ്രസിഡന്റ്‌ കെ വിജയകുമാർ

കലേഷും ഹന്നയും ഒന്നിക്കുന്ന ത്രില്ലർ; 'ഫെയ്‌സസ്' തിയറ്ററുകളിൽ

പശ്ചിമേഷ്യാ സംഘര്‍ഷം; പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി അക്ബര്‍ ട്രാവല്‍സ്

നിവിന്‍ പോളി കല്യാണ്‍ ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍

SCROLL FOR NEXT