Film News

ജോജു ജോർജ്-ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഫസ്റ്റ് ലുക്ക്

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജുവിനെയാണ് പോസ്റ്ററിൽ കാണാനാവുക.

Game of survival എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ചിത്രത്തിന്റെ എല്ലാവിധ ഭാവങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വാണി വിശ്വനാഥാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ. മലയാളത്തിന്റെ പ്രിയ നടിയായ സുകന്യ 'വരവി'ലൂടെ തിരിച്ചെത്തുകയാണ്. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കോ- പ്രൊഡ്യൂസർ -ജോമി ജോസഫ്. ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽ കണ്ണൻ എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങളുണ്ട്.

ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് -സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ -സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേഴ്സ് -ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഒ -മഞ്ജു ഗോപിനാഥ്‌. സ്റ്റിൽസ് -ഹരി തിരുമല. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ഓഫ്‌ലൈൻ പബ്ലിസിറ്റി -ബ്രിങ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ട് 'വരവ്' ചിത്രീകരണം പൂർത്തിയാക്കും.

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

SCROLL FOR NEXT