SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’
Published on

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഭീഷ്മർ'. രാജ്യം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തി. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ആശംസകൾ നേർന്നത്.

ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മർ. 'കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍, വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, രണ്ട് പുതുമുഖ നായികമാര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറയും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ്, കെ.എ. ലത്തീഫ് എന്നിവര്‍ ഈണം നല്‍കിയ നാല് ഗാനങ്ങള്‍ക്ക് ഹരിനാരായണന്‍ ബി.കെ., സന്തോഷ് വര്‍മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്.

കലാസംവിധാനം: ബോബന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്‌സ് പ്രഭു, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, VFX: നിതിന്‍ നെടുവത്തൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, ഡിസൈനര്‍: മാമി ജോ, സ്റ്റില്‍സ്: അജി മസ്‌കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികള്‍. സജിത്ത് കൃഷ്ണന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ചിത്രത്തിന്റെ പി.ആര്‍.ഒ. പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഓഡിയോ ലേബല്‍.

Related Stories

No stories found.
logo
The Cue
www.thecue.in