Film News

അജിത്തിന്റെ 'വലിമൈ' മാര്‍ച്ചില്‍ തിയേറ്റര്‍ റിലീസ്?

അജിത്ത് കേന്ദ്ര കഥാപാത്രമായ വലിമൈ മാര്‍ച്ചില്‍ തിയേറ്റര്‍ റിലീസുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ തിയേറ്റര്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം പൊങ്കലിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ മാറ്റി വെക്കുകയായിരുന്നു.

ആരാധകര്‍ കാത്തിരിക്കുന്ന അജിത്തിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വലിമൈ. എച്ച് വിനോദാണ് സംവിധായകന്‍. അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നു. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.

സിനിമയുടെ സെന്‍സറിങ്ങും അടുത്തിടെ പൂര്‍ത്തിയായിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 179.26 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT