Film News

അജിത്തിന്റെ 'വലിമൈ'; കേരളത്തിലെ റിസര്‍വേഷന്‍ ഫെബ്രുവരി 21 മുതല്‍

അജിത് കേന്ദ്ര കഥാപാത്രമായ വലിമൈയുടെ റിസര്‍വേഷന്‍ ഫെബ്രുവരി 21-ന് തുടങ്ങും. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന അജിത്തിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വലിമൈ. എച്ച് വിനോദാണ് സംവിധായകന്‍.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നു. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT