Film News

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേടി 'വലിമൈ'

ആഗോള തലത്തില്‍ നൂറ് കോടി കളക്ഷന്‍ നേടി അജിത് കുമാറിന്റെ വലിമൈ. മൂന്ന് ദിവസത്തിനുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം നൂറ് കോടി നേടിയ വിവരം അറിയിച്ചത് ട്രേഡ് അനലിസ്റ്റ് കൗഷിക് എല്‍.എമ്മാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബോളിവുഡ് താരം ഹുമ ഖുറൈശിയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചു.

ഫെബ്രുവരി 24ന് റിലീസിനെത്തിയ 'വലിമൈ' ചെന്നൈ സിറ്റിയില്‍ മാത്രം 1കോടി 82 ലക്ഷം കളക്ട് ചെയ്തിരുന്നു. കൊവിഡിന് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേത്. 25 കോടി ഓപ്പണിംഗ് ഗ്രോസ് കളക്ഷനായി വലിമൈ നേടിയതായി ബോക്സ് ഓഫീസ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

650 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ തമിഴ് നാട്ടില്‍ നിന്ന് 64.50 കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 20 കോടിയും സ്വന്തമാക്കിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്കു, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. ബോണി കപൂറാണ് നിര്‍മ്മാതാവ്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT