Film News

വക്കീല്‍ കോട്ടണിഞ്ഞ് ടൊവിനോയും കീര്‍ത്തിയും: 'വാശി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാവുന്ന വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇരുവരും ചിത്രത്തില്‍ അഭിഭാഷകരായാണ് വേഷമിടുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂര്‍ത്തിയായിരുന്നു.

നവാഗതനായ വിഷ്ണു ജി.രാഘവാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയും വിഷ്ണുവിന്റേതാണ്. മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ ഇടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്ന ചിത്രം കൂടിയാണിത്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.

റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്ന വാശിയുടെ സംഗീതം കൈലാസ് മേനോനാണ് . ഗാനരചന വിനായക് ശശികുമാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍ , പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണന്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ് , ചമയം പി വി ശങ്കര്‍.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT