Film News

ഹോളിവുഡ് ലെവലില്‍ ആര്‍.ആര്‍.ആര്‍ രണ്ടാം ഭാഗം; സംവിധാനം ചെയ്യുന്നത് രാജമൗലിയോ?

2022 ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണ്‍ ജുനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ആര്‍.ആര്‍.ആര്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ആഗോള തരത്തില്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയും അച്ഛനുമായ വി വിജേന്ദ്രപ്രസാദാണ് ചിത്രത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗം രാജമൗലി തന്നെ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് രാജമൗലിയോ അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ മറ്റാരെങ്കിലുമോ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് വിജേന്ദ്രപ്രസാദ് പറഞ്ഞത്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജേന്ദ്രപ്രസാദ് ഇക്കാര്യം സ്ഥിതീകരിച്ചത്.

ഹോളിവുഡ് നിലവാരത്തിലായിരിക്കും ചിത്രത്തിന്റെ നിര്‍മാണമെന്നും രാം ചരണും ജൂനിയര്‍ എന്‍ടിആറും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തില്‍ എത്തുകയെന്നും തിരക്കഥാകൃത്ത് വിജേന്ദ്രപ്രസാദ് പറഞ്ഞു. പാശ്ചാത്യ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ജനപ്രിയമാണെന്നും നാട്ടു നാട്ടു എന്ന ഗാനത്തിന് തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വിജേന്ദ്രപ്രസാദ് പറയുന്നു. മുമ്പ് 80-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ സംസാരിക്കവേ സിനിമയുടെ രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കയാണെന്ന് രാജമൗലി പറഞ്ഞിരുന്നു.

രാജമൗലിയുടെ സ്വപ്‌ന പദ്ധതിയായ മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിജേന്ദ്രപ്രസാദ് പങ്കുവച്ചു. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മഹാഭാരതം ആസ്പദമാക്കിയ ചിത്രം ആരംഭിക്കുമെന്നും അദ്ദേഹംഅഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മഹാഭാരതത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്നും അങ്ങനെ സംഭവിച്ചാല്‍ മഹാഭാരതം തന്റേതായ രീതിയില്‍ പത്ത് ഭാഗങ്ങളിലായാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും രാജമൗലി മുമ്പ് പറഞ്ഞിരുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT