Film News

സൗകര്യം പോലെ മേപ്പടിയാന്‍ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു: സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകളില്‍ ഒന്നായിരിക്കും ഈ ദിനം എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മേപ്പടിയാന്‍ മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം കാണാമെന്ന് അറിയിച്ചു. അക്കാര്യത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദന്‍ വാക്കുകള്‍:

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. സിഎമ്മിന്റെ തിരക്കേറിയ ദിവസത്തില്‍ നിന്ന് എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും ഒരുമിച്ച് പ്രാതാല്‍ കഴിക്കാന്‍ ക്ഷണിച്ചതിനും നന്ദി. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും ഇത്.

ഈ മറക്കാനാവാത്ത ദിവസം സമ്മാനിച്ചതിന് ജോണ്‍ ബ്രിട്ടാസ് ചേട്ടനും നന്ദി. ഈ കൂടിക്കാഴ്ച്ചയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അങ്ങ് മേപ്പടിയാന്‍ സിനിമ സൗകര്യം പോലെ കാണാമെന്ന് സമ്മതിച്ചതാണ്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT