Film News

'ഭാരം 93 കിലോ; പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, മസിലുകളുമായി തിരികെ വരും'; ഉണ്ണി മുകുന്ദൻ

'മേപ്പടിയാൻ' സിനിമയ്ക്ക് വേണ്ടി വേദനയോടെയാണ് ശരീര ഭാരം വർധിപ്പിച്ചതെന്ന് നടൻ ഉണ്ണി മുകുന്ദൻ. ജോലി നഷ്ട്ടപ്പെടാതിരിക്കാനായും ഗുണനിലവാരമുള്ള ഒരു കലാരൂപത്തിനും വേണ്ടിയാണ് ആരോഗ്യമുള്ള ജീവിതരീതിയും നല്ല ശരീരവും ഉപേക്ഷിക്കേണ്ടിവന്നതെന്ന് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കി. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. കുട വയറുമായി വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനായിരുന്നു പോസ്റ്ററിലുള്ളത്‌. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ്

മേപ്പടിയാന്റെ രണ്ട് പോസ്റ്ററുകൾക്കും പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി. പ്രേക്ഷകർക്ക് സിനിമ ആസ്വാദ്യകരമാകാനായി ഞാനും സിനിമയിലെ അണിയറപ്രവർത്തകരും കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അല്പം വീർത്ത ശരീരഘടനയുമായാണ് രണ്ടാമത്തെ പോസ്റ്ററിൽ ഞാൻ നിൽക്കുന്നത്. സിനിമയിലെ എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് അത്തരമൊരു ശരീരഘടന ഞാൻ ഉണ്ടാക്കിയത്. എന്നെ സംബന്ധിച്ച് വളരെ പ്രയാസപ്പെട്ടാണ് അത്തരമൊരു ശരീരഘടന ഉണ്ടാക്കിയെടുത്തതു. ഈ പ്രൊജക്റ്റിന് അനുവാദം നൽകുന്ന സമയത്ത് ഞാൻ മാമാങ്കത്തിൽ അഭിനയിക്കുകയായിരുന്നു. ഒരു യോദ്ധാവിന്റെ വേഷമായിരുന്നു ആ സിനിമയിൽ ഞാൻ അഭിനയിച്ചത്. മസിലുകൾ ഉള്ള ശരീരമായിരുന്നു അപ്പോൾ എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ 'മേപ്പടിയാന്റെ' ജയകൃഷ്‌ണന്‌ മസിലുകൾ ഉള്ള ശരീര ഘടന യോജിക്കില്ലെന്നു സിനിമയുടെ സംവിധായകൻ പറഞ്ഞു. ആരോഗ്യകരമായ ഒരു ജീവിതശൈലിയും നല്ല ശരീരവും ഗുണനിലവാരമുള്ള കലയ്ക്കു വേണ്ടി ഉപേക്ഷിക്കാതിരിക്കുന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നം തന്നെയായിരുന്നു. വ്യത്യസ്തമായ മനോഭാവവും ശരീരഭാഷയുമാണ് മേപ്പടിയാനിലെ ജയകൃഷ്ണന് വേണ്ടത് . അതുകൊണ്ടു തന്നെ വ്യത്യസ്തമായ ജീവിത രീതിയിലേക്ക് ഞാനും കടന്നു. ഒരു നടനെന്ന നിലയിൽ എന്റെ ആരോഗ്യകരമായ ജീവിതശൈലി അലങ്കോലപ്പെടുത്താൻ ഞാൻ നടത്തിയ എല്ലാ ശ്രമങ്ങൾക്കും മികച്ച ഫലങ്ങൾ നൽകുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്ത് കാരണവശാലും ഒരാളുടെ ആരോഗ്യം നശിപ്പിക്കുക എന്ന ആശയത്തിന് ഞാൻ പൂർണമായും എതിരാണ്. എന്നാൽ മസിലുകൾ ഉള്ള ശരീരം സിനിമയിലെ ചില കഥാപാത്രങ്ങൾക്ക് യോജിക്കുകയില്ല അതുകൊണ്ടു തന്നെ ജോലി നഷ്ട്ടപ്പെടാതിരിക്കാനായി ഇത്തരം അഡ്ജസ്റ്മെന്റുകൾ സഹിച്ചേ മതിയാകൂ. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും ആശംസകൾക്കും ഒരുപാട് നന്ദി. മേപ്പഡിയൻ നിങ്ങളെ നിരാശപ്പെടുത്തില്ല. അതിലും പ്രധാനമായി, എന്റെ മസിലുകളുമായി ഞാൻ തിരികെയെത്തും

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT