Film News

'മേപ്പടിയാന്റെ' വിജയം; സഹപ്രവര്‍ത്തകര്‍ക്ക് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്റെ തിയേറ്റര്‍ വിജയത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്ക് ബൈക്ക് സമ്മാനിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. അരുണ്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് ബൈക്ക് സമ്മാനിച്ചത്. ചിത്രം തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ടതിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു.

'പ്രിയപ്പെട്ട രഞ്ജിത്ത്, അരുണ്‍ നിങ്ങള്‍ക്ക് ബൈക്ക് ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു. യുഎംഎഫില്‍ നിങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ അഭിമാനമാണ്. ഇനിയും ഒരുപാട് വിജയങ്ങള്‍ മുന്നോട്ടും ഉണ്ടാകട്ടെ. സ്‌നേഹത്തോടെ ഉണ്ണി മുകുന്ദന്‍' എന്നാണ് താരം കുറിച്ചത്.

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മേപ്പടിയാന്‍. ജനുവരി 14നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ശേഷം ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലുമെത്തി.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT