Film News

'ഗെറ്റ് സെറ്റ് ബേബി'യിലെ എന്റെ കഥാപാത്രം സെക്ഷ്വൽ ജോക്സ് ​പറയാതെയിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്: ഉണ്ണി മുകുന്ദൻ

ഐവിഎഫും വാടക ഗർഭപാത്രവും ഒക്കെ വളരെ ​ഗൗരവത്തോടെ ചർച്ച ചെയ്തിരിക്കുന്ന സിനിമയാണ് ​ഗെറ്റ് സെറ്റ് ബേബി എന്ന് നടൻ ഉണ്ണി മുകുന്ദൻ. വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ നടൻ ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഒരു പുരുഷൻ ഗൈനക്കോളജിസ്റ്റ് ആയി വരുമ്പോൾ അതിൽ ഉൾപ്പെടാൻ സാധ്യതയുള്ള സെക്ഷ്വൽ ജോക്സ് ചിത്രത്തിൽ വരാതെയിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കുടുംബപ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാണാൻ പറ്റുന്ന സിനിമയായിരിക്കും ​ഗെറ്റ് സെറ്റ് ബേബി എന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

ഐവിഎഫും വാടക ഗർഭപാത്രവും ഒക്കെ വളരെ ഗൗരവത്തോടെ തന്നെയാണ് സിനിമയിൽ ചർച്ച ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ വേറെയും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്ന് ഈ സിനിമയെ വേറിട്ട് നിറുത്തുന്നത് ഈ സിനിമയുടെ ട്രീറ്റ്മെന്റ് ആണ്. ഒരു പുരുഷൻ ഗൈനക്കോളജിസ്റ്റ് ആയി വരുമ്പോൾ അതിൽ ഉൾപ്പെടാൻ സാധ്യതയുള്ള സെക്ഷ്വൽ ജോക്സ് വരാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ഇതിനുമുൻപ് ഇത്തരത്തിലുള്ള നിരവധി കഥകൾ കേട്ടിട്ടുണ്ട് അതിലൊക്കെ കുറച്ചു വൾഗർ കോണ്ടന്റുകളും സെക്ഷ്വൽ ജോക്‌സും ഒക്കെ വന്നിരുന്നു. ഈ കഥ ഞാൻ ഏറ്റെടുക്കാൻ കാരണം ഇതിൽ അത്തരത്തിലുള്ള കോണ്ടന്റുകൾ ഒന്നും ഇല്ല എന്നുള്ളത് തന്നെയാണ്. ഒരു പുരുഷൻ ഗൈനക്കോളജിസ്റ്റ് ആയി വരുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹം ആ മേഖല തിരഞ്ഞെടുക്കുന്നതെന്നും എങ്ങനെയാണ് പുരുഷനായ ഗൈനക്കോളജിസ്റ്റ് പെരുമാറേണ്ടതെന്നുമൊക്കെ വളരെ വ്യക്തമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട്. കുടുംബപ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാണാൻ പറ്റുന്ന ഒരു സിനിമയായിരിക്കും ഇത്.

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. ചിത്രത്തിൽ നിഖില വിമൽ ആണ് ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിർമ്മാണ പങ്കാളികളാകുന്നത്. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ വി. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT