വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ
Published on

'തുടരും' എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് കഥ. ഷാജി കുമാർ ക്യാമറ ചലിപ്പിക്കും.

രതീഷ് രവി, ആഷിഖ് ഉസ്മാന്‍, ഷാജി കുമാർ, തരുൺ മൂർത്തി എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് പുതിയ സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും.

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനംചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അവസാനം തിയേറ്ററിലെത്തിയ ചിത്രം. തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള 'ടോര്‍പിഡോ'ആണ് ഇനി വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in