

യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 50 ലക്ഷം ദിർഹം വിലവരുന്ന( ഏകദേശം 12 കോടി രൂപ) ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍. തുടർച്ചയായ 13 മത്തെ വർഷമാണ് ഷഫീഖ് അബ്ദുറഹിമാന്‍ ഇത്തരത്തില്‍ യുഎഇയ്ക്ക് ആദരമർപ്പിക്കുന്നത്. ആഡംബര വാഹനമായ ഫെറാരി പുരോസാംങ് വെയുടെ ഏറ്റവും പുതിയ മോഡൽ കാറിലാണ് യുഎഇ ഭരണാധികാരികളുടെ ചിത്രവും ഒപ്പം ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്തത്.ഫെരാരിയുടെ ചരിത്രത്തിലെ ആദ്യ ഫോർ സീറ്റർ-ഫോർ ഡോർ കാറാണിത്. ലോകത്തെ ആഢംബര വാഹനങ്ങളിലൊന്ന്.
പതിനെട്ട് കാരറ്റ് സ്വർണത്തില്‍ ഒരുക്കിയ ഡിസൈനുകളും കാറിനുണ്ട്.അഷർ ഗാന്ധിയാണ് ചിത്രങ്ങൾ വരച്ചതും രൂപകൽപ്പന ചെയ്തതും. യുഎഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടർച്ചയായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അറേബ്യൻ വേൾഡ് റെക്കോർഡ് പുരസ്‌കാരം ഷഫീഖിന് ലഭിച്ചിട്ടുണ്ട്. ഷഫീഖിന്‍റെ നേതൃത്വത്തിലുളള എ എം ആർ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ റാസൽ ഖൈമയിലെ അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടലിന്‍റെ ഉൽഘടനവും ഇതോടനുബന്ധിച്ച് നടന്നു. റാസൽ ഖൈമ രാജ കുടുംബാംഗങ്ങളും അറബ് പ്രമുഖരും വ്യാപാര വാണിജ്യ രംഗങ്ങളിൽ നിന്നുള്ളവരും ചടങ്ങിന്‍റെ ഭാഗമായി.