Film News

കോവിഡിനെ അതിജീവിച്ച് ‘സുനാമി’ഷൂട്ട്, ലാലും ജൂനിയർ ലാലും സംവിധാനം

കോവിഡിനെ അതിജീവിച്ച് ‘സുനാമി’ഷൂട്ട്, ലാലും ജൂനിയർ ലാലും സംവിധാനം

THE CUE

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ എറണാക്കുളത്ത് ഷൂട്ടിംഗ് ആരംഭിച്ചു. പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാർച്ച് 10ന് ചിത്രീകരണം നിർത്തിവെച്ച ചിത്രം സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. 14 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയാക്കാനുളളത്. 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്. മാസ്കുകൾ, തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം.

ലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- നയാഖ്സാന്‍ ഗ്രേ പെരേര, നേഹ നായര്‍. എഡിറ്റര്‍-രതീഷ് രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, കല-പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ,മേക്കപ്പ്-ആര്‍ ജി വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മെെക്കിള്‍, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, പരസ്യക്കല-ഹെസ്ടണ്‍ ലിനോ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT