Film News

ടൊവിനോ ഇനി ട്രിപ്പിള്‍, മൂന്ന് തലമുറയ്‌ക്കൊപ്പം ‘അജയന്റെ രണ്ടാം മോഷണം’

THE CUE

ടൊവിനോ തോമസ് മൂന്ന് കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. ജിതിന്‍ ലാല്‍ ആണ് സംവിധാനം. യൂ ജി എം എന്റെര്‍റ്റൈന്മെന്റ് ആണ് നിര്‍മ്മാണം. കളരിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്.

സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ ദീപു പ്രദീപാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദിബു നൈനാന്‍ തോമസാണ്. ബാദുഷ പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രം കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. താര നിര്‍ണയം നടന്നുവരുന്നു.

എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ജിതിന്‍ ലാല്‍.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നീ സിനിമകള്‍ക്ക് ശേഷം യുജിഎം നിര്‍മ്മിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഫോറന്‍സിക് എന്ന സിനിമയാണ് ടൊവിനോ തോമസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിലാണ് ടൊവിനോ ഇപ്പോള്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT