Film News

തിലകന് വേണ്ടി നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് മകള്‍, ‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’

THE CUE

മലയാളത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത അഭിനേതാക്കളാണ് തിലകനും നെടുമുടി വേണുവും. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ സിനിമകളില്‍ തനിക്ക് ലഭിക്കേണ്ട റോളുകള്‍ നെടുമുടി വേണു തട്ടിയെടുത്തിരുന്നതായി തിലകന്‍ ആരോപിച്ചിരുന്നു. സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആരോപണവുമായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിലകന് വേണ്ടി നെടുമുടിവേണുവിനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് മകള്‍ ഡോ.സോണിയാ തിലകന്‍. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ ഇരുവരും പങ്കെടുത്ത കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പരിപാടിയിലാണ് തിലകന് വേണ്ടി മകള്‍ നെടുമുടിയോട് പരസ്യമായി മാപ്പ് ചോദിച്ചത്. നെടുമുടി വേണു മുഖ്യാതിഥിയായ ചടങ്ങില്‍ ആശംസയര്‍പ്പിക്കാനാണ് ഡോക്ടര്‍ സോണിയാ തിലകന്‍ എത്തിയത്.

വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് സോണിയയുടെ ക്ഷമാപണം. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചീകില്‍സയ്ക്കു വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ , അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്കു തോന്നി. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു. തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവും. നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുത്. ക്ലിനിക്കില്‍ നിന്നും ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം . ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു.

തിലകനും മകള്‍ ഡോ സോണിയാ തിലകനും 

അടുത്തെത്തിയ സോണിയയെ ആശ്വസിപ്പിക്കുകയും ചെയ്തു നെടുമുടി വേണു. സീനിയര്‍ ജേര്‍ണലിസ്റ്റായ ഋഷി കെ മനോജ് ആണ് ഇക്കാര്യം ചിത്രസഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്. തിലകന്റെ മകള്‍ സോണിയാ തിലകന്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

തിലകന്റെ ആരോപണം സംവിധായകന്‍ സിബി മലയിലും, ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസും നിഷേധിച്ചിരുന്നു. തിലകന്റെ പരാമര്‍ശം കടുത്ത വേദന സൃഷ്ടിച്ചിരുന്നതായി നെടുമുടി വേണു പിന്നീട് പറഞ്ഞിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെയും ഭരതത്തിലെയും കഥാപാത്രങ്ങളുടെ ആലോചനയില്‍ നെടുമുടി വേണു തന്നെയായിരുന്നു ലോഹിയുടെയും സിബി മലയിലിന്റെ മനസില്‍ എന്നാണ് പിന്നീട് പറഞ്ഞത്.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട് ഋഷി കെ മനോജ്

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT